നൈല ഉഷയുടെ പേരിൽ സ്വർണാഭരണ കളക്ഷൻ

ഒരു സ്ത്രീക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആഭരണം അവളുടെ ആത്മവിശ്വാസമാണെന്ന് നൈല ഉഷ
Nyla Usha gold collection
നൈല ഉഷയുടെ പേരിൽ സ്വർണാഭരണ കളക്ഷൻ
Updated on

ദുബായ്: നിഷ്‌ക മൊമെന്‍റസ് ജ്വല്ലറി സ്ത്രീകൾക്കായി പ്രമുഖ ചലച്ചിത്ര താരവും ആർജെയുമായ നൈല ഉഷയുടെ പേരിൽ പുതിയ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.

സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും, നിശ്ചയദാർഢ്യവും, സന്തോഷങ്ങളും ആഘോഷമാക്കുന്ന ഒരു ബ്രാൻഡാണ് നിഷ്‌കയെന്നും, ഈ മൂല്യങ്ങൾ കൃത്യമായി ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന വ്യക്‌തിത്വമാണ് നൈല ഉഷയുടെയെന്നും മോറിക്കാപ്പ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ നിഷിൻ തസ്ലിം അഭിപ്രായപ്പെട്ടു.

ഒരു സ്ത്രീക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആഭരണം അവളുടെ ആത്മവിശ്വാസമാണെന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുവെന്നും, ഈ കളക്ഷനിൽ സ്ത്രീകൾക്ക് തങ്ങളെ സ്വയം കാണാൻ സാധിക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്നും നൈല ഉഷ പറഞ്ഞു.

പുതിയ കളക്ഷന്‍റെ ലോഞ്ച് ഇവന്‍റിന്‍റെ ഭാഗമായി സെലിബ്രിറ്റി ഇൻഫ്ളുവൻസേഴ്‌സ് പങ്കെടുത്ത ഫാഷൻ ഷോ, ഉൾപ്പെടെ നിരവധി ആഘോഷങ്ങളും ഒരുക്കിയിരുന്നു. നിഷ്കയുടെ നൈല കളക്ഷൻ ദുബായ് കരാമ സെന്‍ററിലെ നിഷ്ക സ്റ്റോറിലും അൽ ബർഷയിലെ ലുലു ഹൈപ്പർമാർക്കറ്റിലും ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com