ട്രംപിന്‍റെ അധിക തീരുവ; ഇന്ത്യൻ ഓർഡറുകൾ നിർത്തിവച്ച് വാള്‍മാര്‍ട്ടും ആമസോണും

വർധിച്ച ചെലവ് തങ്ങൾ വഹിക്കില്ലെന്നും കയറ്റുമതിക്കാർ തന്നെ ഉയർന്ന താരിഫ് ചെലവ് വഹിക്കണമെന്നുമാണ് ആമസോൺ അടക്കമുളള യുഎസ് റീട്ടെയിലര്‍മാര്‍ വ്യക്തമാക്കുന്നത്.
Of trump's extra daily; Indian Orders have stopped like Walmart

ട്രംപിന്‍റെ അധിക തീരുവ; ഇന്ത്യൻ ഓർഡറുകൾ നിർത്തിവച്ച് വാള്‍മാര്‍ട്ടും ആമസോണും

Updated on

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്കു മേല്‍ 50% അധിക തീരുവ ചുമത്തിയതിന് പിന്നാലെ, വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്.

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് യുഎസ് റീട്ടെയിലർമാർ കയറ്റുമതി കമ്പനികൾക്ക് മെയിൽ അയച്ചു.

വർധിച്ച ചെലവ് തങ്ങൾ വഹിക്കില്ലെന്നും, കയറ്റുമതിക്കാർ തന്നെ ഉയർന്ന താരിഫ് ചെലവ് വഹിക്കണമെന്നാണ് വാള്‍മാര്‍ട്ട് അടക്കമുളള യുഎസ് റീട്ടെയിലര്‍മാര്‍ വ്യക്തമാക്കുന്നത്. ട്രംപ് താരിഫ് ഉയര്‍ത്തിയതോടെ 30 മുതല്‍ 35 ശതമാനം വരെ ചെലവ് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com