oil demand down at global market
oil demand down at global market

ആഗോള വിപണിയില്‍ എണ്ണയ്ക്ക് ഡിമാന്‍ഡ് കുറയുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉപയോക്താക്കളായ അമെരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ എണ്ണയുടെ ഡിമാൻഡില്‍ വന്ന കുറവുമായി മല്ലിടുകയാണ്
Published on

കൊച്ചി: അന്തരാഷ്‌ട്ര ഊര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് ആഗോളതലത്തില്‍ എണ്ണയുടെ ഡിമാൻഡ് കുറയുകയാണ്. ചൈനയില്‍ നിന്നുള്ള ഡിമാൻഡ് കുത്തനെ കുറഞ്ഞതാണ് ആഗോള തലത്തില്‍ എണ്ണ ഡിമാൻഡ് കുറയാനിടയാക്കിയത്.

ഈ വേഗക്കുറവ് 2024ല്‍ വര്‍ധിക്കുകയും ആഗോള എണ്ണ ഡിമാൻഡ് വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേതിന്‍റെ പകുതി ആയിത്തീരുകയും ചെയ്യുമെന്നാണ് ഏജന്‍സി പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉപയോക്താക്കളായ അമെരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ എണ്ണയുടെ ഡിമാൻഡില്‍ വന്ന കുറവുമായി മല്ലിടുകയാണ്. എന്നാല്‍ ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളായിരിക്കും 2024ല്‍ ആഗോള എണ്ണയുടെ 78 ശതമാനവും ഉപയോഗിക്കുക എന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍.

ഒപെക് സഖ്യ രാഷ്‌ട്രങ്ങള്‍ സ്വമേധയാ ഏര്‍പ്പെടുത്തിയ ഉത്പാദന ഉപരോധം കാരണം ലോകമെമ്പാടും എണ്ണയുടെ വിതരണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഒപെക് ഇതര രാജ്യങ്ങളുടെ ഉത്പാദന വര്‍ധന തുടരാനിടയുള്ളതിനാല്‍ ഈ വര്‍ഷം ആഗോള തലത്തില്‍ എണ്ണയുടെ ലഭ്യത ഡിമാൻഡിനെ മറി കടക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ചരക്കു പട്ടികയില്‍ എണ്ണയ്ക്ക് പ്രാധാന്യം കുറയുന്നുണ്ട്. യുഎസ് ചരക്കു പട്ടിക ഡിസംബറില്‍ അഞ്ച് വര്‍ഷ ശരാശരിക്കു താഴെയായിരുന്നു. ജനുവരിയില്‍ 60 മില്യണ്‍ ബാരലോളം ഇടിഞ്ഞു. 2016നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമായിരുന്നു ഇത്തവണ.

logo
Metro Vaartha
www.metrovaartha.com