യുഎസ് ഇറാൻ യുദ്ധത്തിനു താൽക്കാലിക വിരാമം;ഓഹരി വിപണിയിൽ കുതിച്ചു കയറ്റം

എണ്ണ വില ബാരലിന് 94 ഡോളറായി കുറഞ്ഞു,ഡോളറിനെതിരേ രൂപയുടെ മൂല്യം 50 പൈസയുടെ നേട്ടത്തോടെ 92.56 എന്ന നിലയിലേയ്ക്ക് ഉയർന്നു.
Stock market surge

ഓഹരി വിപണിയിൽ കുതിച്ചു കയറ്റം

symbolic image

Updated on

മുംബൈ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ രണ്ടാഴ്ചക്കാലത്തേയ്ക്ക് അയവു വരുന്നതായുള്ള വാർത്തകൾക്കു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചു കയറ്റം.ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരത്തിന്‍റെ തുടക്കത്തിൽ ബിഎസ്ഇ സെൻസെക്സ് 2700 പോയിന്‍റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി.

ഹോർമൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതത്തിന് ഇറാൻ സമ്മതിച്ചതോടെ ആഗോള വിപണികളെല്ലാം കുതിച്ചുയരുകയാണ്.ഇതാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചത്.

ട്രംപ് ഇറാനെതിരായ ആക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ വെടി നിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ബാരലിന് 94 ഡോളറിലേയ്ക്ക് എണ്ണ വില താഴ്ന്നതും വിപണിയിൽ പ്രതിഫലിച്ചു.

ആർബിഐയുടെ റിപ്പോ നിരക്ക് പ്രഖ്യാപനത്തെ ഉറ്റു നോക്കുകയാണ് വിപണി. പണപ്പെരുപ്പത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ആര്‍ബിഐയുടെ പ്രഖ്യാപനവും വരും വിപണിയെ സ്വാധീനിച്ചേക്കാം. ഡോളറിനെതിരേ രൂപയുടെ മൂല്യവും ഉയർന്നു. 50 പൈസയുടെ നേട്ടത്തോടെ 92.56 എന്ന നിലയിലേയ്ക്കാണ് രൂപയുടെ മൂല്യം ഉയർന്നത്.

logo
Metro Vaartha
www.metrovaartha.com