ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിടാൻ ഒല; കാരണം ഇതാണ്...

കഴിഞ്ഞ ഓഗസ്റ്റിൽ 500 ഓളം ജീവനക്കാരെ ഒല പിരിച്ചു വിട്ടിരുന്നു
ola layoffs thousand employees

ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒല; കാരണം ഇതാണ്...

Updated on

ന്യൂഡൽ‌ഹി: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഒല ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ്. ഒലയിൽ നാലുമാസത്തിനുള്ളിലെ രണ്ടാമത്തെ പിരിച്ചുവിടലാണിത്. ബ്ലൂംബെർഗ് റിപ്പോർട്ടു പ്രകാരം കരാർ ജീവനക്കാരെയുൾപ്പെടെ പിരിച്ചു വിടാനാണ് കമ്പനി ഒരുങ്ങുന്നത്. നഷ്ടം വർധിച്ചു വരുന്നത് കണക്കിലെടുത്താണ് കമ്പനി തീരുമാനമെന്നാണ് വിവരം.

കഴിഞ്ഞ ഓഗസ്റ്റിൽ 500 ഓളം ജീവനക്കാരെ ഒല പിരിച്ചു വിട്ടിരുന്നു. നിലവിൽ ഒലയിൽ 4000 ജീവനക്കാരാണ് ഉള്ളത്. അതിൽ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്. ഡിസംബറിൽ കമ്പനിയിൽ നഷ്ടത്തിൽ 50 ശതമാനം വർധനയാണ് ഉണ്ടായത്.

ചെലവ് കുറയ്ക്കുക, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പാക്കുക, ഒലയുടെ ഫ്രണ്ടെന്‍റ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയും ഓട്ടോമോറ്റ് ചെയ്യുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് കമ്പനി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com