ആദ്യമായി വായ്പ തേടുന്നവരില്‍ വനിതകളും കര്‍ഷകരും യുവാക്കളും മുന്നില്‍

ആദ്യമായി വായ്പ തേടുന്നവരില്‍ വനിതകളും കര്‍ഷകരും യുവാക്കളും മുന്നില്‍

കൊച്ചി: ആദ്യമായി വായ്പ തേടുന്നവരില്‍ മുന്‍നിരയിലുള്ളത് വനിതകളും കര്‍ഷകരും യുവാക്കളുമാണെന്ന് ട്രാന്‍സ് യൂണിയന്‍റെ പഠനം ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും എല്ലാ തലമുറകളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ ആദ്യമായി വായ്പ തേടുന്നുണ്ട്. ഇന്ത്യയില്‍ 35 ദശലക്ഷം ഉപഭോക്താക്കളാണ് 2021-ല്‍ ആദ്യമായി വായ്പാ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയത് ഇതില്‍ 42 ശതമാനവും 1980-നും 1994-നും ഇടയില്‍ ജനിച്ചവരാണ്. മറ്റൊരു 31 ദശലക്ഷം പേര്‍ 2022-ന്‍റെ ആദ്യ ഒന്‍പതു മാസങ്ങളിലും പുതുതായി എത്തി.

ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിലും രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലും ആദ്യമായി വായ്പ തേടുന്നവര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇതിനു മുന്‍പ് ഔപചാരിക വായ്പകള്‍ എടുത്തിട്ടില്ലാത്തവരെയാണ് ആദ്യമായി പുതിയ വായ്പകള്‍ തേടുന്നവരുടെ ഗണത്തില്‍ പെടുത്തുന്നത്. മുന്‍പ് വായ്പകളെടുത്തിട്ടുള്ളവരേക്കാള്‍ മികച്ചരീതിയില്‍ വായ്പകള്‍ കൈകാര്യം ചെയ്യുന്നത് പുതുതായി വായ്പ എടുക്കുന്നവരാണ് എന്നാണ് ഇന്ത്യയിലും ആഗോള തലത്തിലും ഉള്ള പ്രവണത ചൂണ്ടിക്കാട്ടുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ പുതിയ ഉപഭോക്താക്കള്‍ക്കുള്ള പങ്കിനെ കുറിച്ചുള്ള പഠനം നടത്തിയത്.

ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക മാറ്റത്തില്‍ മികച്ച ഉപഭോക്തൃ വിഭാഗങ്ങളായി സ്ത്രീകളും യുവാക്കളും ഗ്രാമീണരും ഉയര്‍ന്നുവന്നു. സമയബന്ധിതവും ഇഷ്ടാനുസൃതവുമായ വായ്പകളിലൂടെ ഈ വിഭാഗത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിലൂടെ ബിസിനസ്സ് വളര്‍ച്ചയ്ക്കും ഉപഭോക്തൃ വിശ്വസ്തത ശക്തിപ്പെടുത്തുന്നതിനും ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയുമെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com