
കൊച്ചി: ഗൃഹോപകരണ വിതരണ രംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഓണത്തോടനുബന്ധിച്ച് നിരവധി ഓഫറുകളുമായെത്തുന്നു. വിസിറ്റ് & വിൻ, ബൈ & ഫ്ളൈ എന്നീ സ്പെഷ്യല്‍ ഓണം ഓഫറുകളാണ് പിട്ടാപ്പിള്ളിൽ ഉപയോക്താക്കൾക്ക് നൽകുന്നത്.
വിസിറ്റ് & വിൻ ഓഫറിലൂടെ 7000 കസ്റ്റമേഴ്സിന് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. ബംബര്‍ സമ്മാനമായി ബൈ & ഫ്ളൈ ഓഫറിലൂടെ അമെരിക്ക, കാനഡ, ഫ്രാന്‍സ്, ഓസ്ട്രേലിയ, ദുബായ്, തായ്ലാന്ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും. ഉത്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ പ്രൈസ്, കോംബോ ഓഫേഴ്സ്, ക്യാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍ എന്നിവയുമുണ്ട്. സ്ക്രാച്ച് കാര്‍ഡ്, എസ്എംഎസ് കോണ്ടെസ്റ്റ്, വീക്കിലി ലക്കി ഡ്രോ എന്നിവയും ഗോള്‍ഡ് കോയിന് ഉള്‍പ്പടെയുള്ള സമ്മാനങ്ങളും ലഭിക്കും.
പ്രമുഖ ബ്രാൻഡുകളായ വിവോ, ഒപ്പോ, സാംസങ്, ഷവോമി, റിയൽമി, ആപ്പിൾ തുടങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവും ഇഎംഐ സൗകര്യവുമുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറന്റി സൗകര്യവും, ആറുമാസത്തെ ഫ്രീ സ്ക്രീന്‍ പ്രൊട്ടക്ഷന്‍ ഉള്‍പ്പെടെ വാറന്റി സൗകര്യവുമുണ്ട്. ലാപ്ടോപ്പുകള്‍ക്ക് മികച്ച ഓഫറും ലഭിക്കും, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാനും അതോടൊപ്പം ഫിനാന്‍സ് ഓഫറുകളും ലഭ്യമാണ്.
എൽജി, ഗോദ്റെജ്, ലോയിഡ്, ബ്ലൂ സ്റ്റാർ, പാനസോണിക്, സാംസങ്, ദൈകിൻ, ഹിറ്റാച്ചി, വേൾപൂൾ, ഐഎഫ്ബി തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും ആധുനിക രീതിയിലുള്ള വൈദ്യുതി ചെലവ് കുറഞ്ഞ ഇന്‍വെര്‍ട്ടര്‍ എസികള്‍ വാങ്ങുമ്പോള്‍ 6000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കും. 1499 രൂപ മുതല്‍ മിക്സർ ഗ്രൈൻഡർ വാങ്ങാം. എല്‍ഇഡി ടിവിക്കും റഫ്രിജറേറ്റുകള്ക്കും നാലു വര്‍ഷം, വാഷിങ് മെഷീന് അഞ്ചു വര്‍ഷം എന്നിങ്ങനെ വാറന്റി ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ക്കും നിരവധി ഓഫറുകളുണ്ട്. വിവിധ ശ്രേണിയില്‍പ്പെട്ട ചിമ്മിനി, കുക്ക്ടോപ്പ്, മൈക്രോ ഓവനുകളുടെയും വിപുലമായ ശേഖരവും അതോടൊപ്പം ഡിസ്കൗണ്ടുകളും ലഭിക്കും.
പത്ത് ഉത്പന്നങ്ങളുടെ അടുക്കള ഗൃഹോപകരണങ്ങള്‍ 17134 രൂപ വില വരുന്ന ഫാമിലി പാക്ക് കോംബോ പ്രൊഡക്റ്റ്സ് വെറും 8999 രൂപയ്ക്കും ലഭ്യമാണ്. ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പർച്ചേസുകള്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്സിന് ആകര്‍ഷകമായ സ്കീമുകള്‍ എന്നിവയ്ക്ക് പുറമെ അഡീഷണല്‍ ഡിസ്കൗണ്ടും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്. വീടിനും ഓഫിസിനും അനുയോജ്യമായ എല്ലാ പ്രമുഖ ബ്രാന്‍ഡുകളിലുള്ള ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍ ഏതും എക്സ്ചേഞ്ചിലൂടെ മാറ്റി വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്.