റിലയൻസ് റീട്ടെയിലിൻ്റെ പെർഫോർമാക്സ് ആക്റ്റീവ്‌വെയർ ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ ഔദ്യോഗിക കിറ്റ് സ്പോൺസർ

സെപ്തംബർ 7 മുതൽ 10 വരെ തായ്‌ലൻഡിൽ നടക്കുന്ന 49-മത് കിംഗ്‌സ് കപ്പ് 2023ന്റെ ഉദ്ഘാടന മത്സരത്തിൽ പുതിയ കിറ്റ് ധരിച്ചു ടീം ഇന്ത്യ ഇറാഖിനെ നേരിടും
performax indian football jersey
performax indian football jersey

കൊച്ചി: ഇന്ത്യൻ ഫുട്‍ബോൾ ടീമിൻ്റെ ഔദ്യോഗിക കിറ്റ് സ്‌പോൺസറാകാൻ റിലയൻസ് റീട്ടെയിലിൻ്റെ സ്‌പോർട്‌സ് വെയർ ബ്രാൻഡായ പെർഫോർമാക്‌സ്, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി (എഐഎഫ്‌എഫ്) പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം എല്ലാ ഗെയിമുകൾക്കുമുള്ള കിറ്റുകൾ നിർമ്മിക്കാനുള്ള പ്രത്യേക അവകാശം പെർഫോർമാക്‌സിന് നൽകുന്നു. കൂടാതെ എഐഎഫ്‌എഫിൻ്റെ പുരുഷ, വനിതാ, യൂത്ത് ടീമുകളുടെ മത്സരങ്ങൾ, യാത്ര, പരിശീലനങ്ങൾ എന്നിവയ്ക്കുള്ള വസ്ത്രങ്ങളുടെ ഏക വിതരണക്കാരാവുകയും ചെയ്യും. ഇതിനൊപ്പം മെർച്ചൻഡൈസ് സ്പോൺസർ എന്ന നിലയിൽ, ഔദ്യോഗിക ടീം ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനും വിതരണത്തിനും പെർഫോർമാക്സ് മേൽനോട്ടം വഹിക്കും.

സെപ്തംബർ 7 മുതൽ 10 വരെ തായ്‌ലൻഡിൽ നടക്കുന്ന 49-മത് കിംഗ്‌സ് കപ്പ് 2023ന്റെ ഉദ്ഘാടന മത്സരത്തിൽ പുതിയ കിറ്റ് ധരിച്ചു ടീം ഇന്ത്യ ഇറാഖിനെ നേരിടും. "എഐഎഫ്‌എഫുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യയിൽ ഫുട്‌ബോളിന് അപാരമായ സാധ്യതകളുണ്ട്, വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഉയർച്ച ഞങ്ങൾ മുൻകൂട്ടി കാണുന്നു. പെർഫോർമാക്‌സിലൂടെ ഇന്ത്യയിൽ സ്‌പോർട്‌സ് എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യവുമായി ഈ പങ്കാളിത്തം ചേർന്നിരിക്കുന്നു." റിലയൻസ് റീട്ടെയിൽ - ഫാഷൻ & ലൈഫ്‌സ്റ്റൈൽ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് അഭിപ്രായപ്പെട്ടു.

ഓട്ടം, പരിശീലനം, റാക്കറ്റ് സ്‌പോർട്‌സ് എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ എന്നിവയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പെർഫോർമാക്‌സ് നൽകുന്നു . ജസ്പ്രീത് ബുംറ, രവി ദാഹിയ, ഹർമിലൻ കൗർ, മനു ഭേക്കർ, റിധി ഫോർ, യോഗേഷ് കത്തൂനിയ, പ്രമോദ് ഭഗത് തുടങ്ങിയ പ്രശസ്ത കായികതാരങ്ങളുമായി കഴിഞ്ഞ വർഷം പെർഫോർമാക്‌സ് സഹകരിച്ചിരുന്നു.

ഇന്ത്യയിലുടനീളമുള്ള 1,500-ലധികം സ്റ്റോറുകളിലും അജിയോ, ജിയോമാർട്ട് തുടങ്ങിയ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പെർഫോർമാക്‌സ് ആക്റ്റീവ്‌വെയർ ലഭിക്കും. പെർഫോർമാക്‌സ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും രാജ്യവ്യാപകമായി തിരഞ്ഞെടുത്ത റീട്ടെയിൽ ലൊക്കേഷനുകളിലും ഔദ്യോഗിക ഫാൻ ഉൽപ്പന്നങ്ങൾ ലഭ്യമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com