വിദേശ രാജ്യങ്ങളിൽ അന്വേഷണം നേരിടുന്ന എവറസ്റ്റ്, എംഡിഎച്ച് ബ്രാൻഡ് കറി മസാലകൾ.
വിദേശ രാജ്യങ്ങളിൽ അന്വേഷണം നേരിടുന്ന എവറസ്റ്റ്, എംഡിഎച്ച് ബ്രാൻഡ് കറി മസാലകൾ.

കീടനാശിനി ആരോപണം: ആശങ്കയിൽ കറി പൗഡർ മേഖല

കാന്‍സറിന് കാരണമാകുന്ന എത്തിലിന്‍ ഓക്‌സഡൈിന്‍റെ സാന്നിധ്യം കണ്ടെത്തിയെതോടെ പ്രമുഖ ഇന്ത്യന്‍ കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ വിവിധ ഉത്പന്നങ്ങൾക്കെതിരേ അന്വേഷണം

കൊച്ചി: ഇന്ത്യയിലെ കറി പൗഡര്‍ കയറ്റുമതി മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ച് അമെരിക്കയിലെയും യൂറോപ്പിലെയും നിയന്ത്രണ ഏജന്‍സികള്‍ പുതിയ പരിശോധനകള്‍ ആരംഭിച്ചു. സിംഗപ്പൂരിനും ഹോങ്കോങ്ങിനും പിന്നാലെയാണ് അമെരിക്കയും യൂറോപ്പും ഇന്ത്യയുടെ പ്രമുഖ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്.

കാന്‍സറിന് കാരണമാകുന്ന എത്തിലിന്‍ ഓക്‌സഡൈിന്‍റെ സാന്നിധ്യം കണ്ടെത്തിയെതോടെ പ്രമുഖ ഇന്ത്യന്‍ കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ വിവിധ ഉത്പന്നങ്ങളുടെ സാംപിളുകള്‍ യുഎസിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ശേഖരിച്ചു. ഇന്ത്യന്‍ കറി പൗഡറുകളിലെ രാസ മാലിന്യ സാന്നിധ്യം പരിശോധിക്കാന്‍ യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അഥോറിറ്റിയും തയ്യാറെടുക്കുകയാണ്.

നിലവില്‍ രണ്ട് കമ്പനികളാണ് ആരോപണം നേരിടുന്നതെന്ന് കയറ്റുമതി മേഖലയിലുള്ളവര്‍ പറയുന്നു. അതിനാല്‍ മറ്റു സ്ഥാപനങ്ങളുടെ കറി പൗഡര്‍ വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടില്ല. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് ഉത്പന്നങ്ങളാണ് സിംഗപ്പൂരും ഹോങ്കോംഗും കഴിഞ്ഞ ദിവസം നിരോധിച്ചത്. അതേസമയം, യൂറോപ്പും മിഡില്‍ ഈസ്റ്റും വടക്കേ അമേരിക്കയും അടക്കമുള്ള വിപണികളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി നടത്തുന്ന എംഡിഎച്ചിനും എവറസ്റ്റിനും എതിരെയുള്ള ആരോപണം ഇന്ത്യയുടെ കറി പൗഡർ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ഇന്ത്യന്‍ ഉത്പന്നങ്ങളിലെ കീടനാശിനി സാന്നിധ്യത്തെക്കുറിച്ച് സ്‌പസൈസ് ബോര്‍ഡിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശങ്ങളിലേക്ക് അയയ്ക്കുന്ന കറി പൗഡറുകളുടെയും മറ്റ് സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങളുടെയും ഗുണമേന്മാ പരിശോധനാ നടപടികള്‍ വ്യക്തമാക്കാന്‍ രണ്ട് കമ്പനികളോടും സ്‌പസൈസ് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്പന്നങ്ങളിലെ കീടനാശിനി സാന്നിധ്യം പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ വിവരങ്ങളും ബോര്‍ഡ് തേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com