
നോവോ നോർഡിസ്ക് 9,000 ത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നു; കാരണം ഇതാണ്!
ഡാനിഷ് ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് 9000 ത്തോളം തൊഴിലാളികളെ പിരിച്ചു വിടുന്നതായി റിപ്പോർട്ടുകൾ. അതായത് ആഗോള തൊഴിലാളികളുടെ ഏകദേശം 11.5 ശതമാനം പേരെയാണ് പിരിച്ചുവിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് എതിരാളിയായ എലി ലില്ലിയിൽ നിന്നുള്ള സമ്മർദവും വിപണികളിലെ നഷ്ടവും കമ്പനിയെ മോശമായി ബാധിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഈ നീക്കമെന്നുമാണ് വിവരം.
ഒരുകാലത്ത് യൂറോപ്പിലെ ഏറ്റവും മൂല്യവത്തായ പൊതു വ്യാപാര കമ്പനിയായിരുന്ന നോവോ നോർഡിസ്ക്സിൽ ഇത്തരമൊരു നടപടി ഇതാദ്യമാണ്. റിപ്പോർട്ട് അനുസരിച്ച്, അമിത വണ്ണം കുറയ്ക്കുന്ന വെഗോവിയുടെയും പ്രമേഹത്തിനുള്ള മരുന്നായ ഒസെംപിക്കിന്‍റെയും വിൽപ്പന, പ്രത്യേകിച്ച് മത്സരാധിഷ്ഠിത യുഎസ് വിപണിയിൽ നഷ്ടത്തിലാണെന്നാണ് വിവരം.