ഫോണ്‍പേ സൗകര്യം ഇനി യുഎഇയിലും

തടസമില്ലാത്തതും വേഗത്തിലുള്ളതുമായ പേയ്മെന്‍റുകള്‍ക്കായി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മതിയാകും
ഫോണ്‍പേ സൗകര്യം ഇനി യുഎഇയിലും

തിരുവനന്തപുരം: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഫോണ്‍പേ ആപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ യുപിഐ ഉപയോഗിച്ച് മാഷ്റെഖ്ന്‍റെ നിയോപേ ടെര്‍മിനലുകളില്‍ പേയ്മെന്‍റുകള്‍ നടത്താം. റീട്ടെയ്‌ല്‍ സ്റ്റോറുകളിലും ഡൈനിങ് ഔട്ട്‌ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകും. തടസമില്ലാത്തതും വേഗത്തിലുള്ളതുമായ പേയ്മെന്‍റുകള്‍ക്കായി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മതിയാകും.

യുപിഐ ആണ് ഈ ഇടപാടുകള്‍ സുഗമമാക്കുന്നത്. എല്ലാ ഇടപാടുകളും ഇന്ത്യന്‍ രൂപയില്‍ പ്രോസസ് ചെയ്യപ്പെടുന്നു എന്നുള്ളത് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് സുതാര്യതയും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യുഎഇയിലെ മൊബൈല്‍ നമ്പറുകളുള്ള എന്‍ആര്‍ഐകള്‍ക്ക് ഫോണ്‍പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും പേയ്മെന്‍റുകള്‍ സുഗമമാക്കുന്നതിന് അവരുടെ നിലവിലുള്ള എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാനും കഴിയും.

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇടപാടുകളുടെ എളുപ്പവും സൗകര്യവും വർധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പേയ്മെന്‍റ്സ് ലിമിറ്റഡുമായുള്ള മാഷ്റെഖ് ബാങ്കിന്‍റെ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

യാത്രയും പ്രാദേശിക ഇടപാടുകളും സുഗമമാക്കുന്നതിന് പുറമേ, ആഭ്യന്തരമായി പണമയയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍, ഫോണ്‍പേ ഇന്‍വേര്‍ഡ് റെമിറ്റന്‍സ് (ആഭ്യന്തരമായി പണമയക്കുക) സേവനങ്ങളും അവതരിപ്പിക്കും. ഇത് യുപിഐ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രയോജനപ്പെടുത്തി പണം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുകയും അതുവഴി ബാങ്ക് അക്കൗണ്ട് നമ്പറുകളും ഐഎഫ്എസ്‌‌സി കോഡുകളും പോലുള്ള വിശദാംശങ്ങളുടെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com