വാണിജ്യ പാചക വാതക സിലിണ്ടറിനും വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടറിനും വില കുറച്ചു

കുറയുന്നത് 158 രൂപ, പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ
Published on

ന്യൂഡൽഹി∙ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ സിലിണ്ടറുകളുടെയും (19 കിലോ) വിലകുറച്ച് കേന്ദ്ര സർക്കാർ. 158 രൂപയാണ് കുറയുന്നത്. പുതിയ നിരക്ക് രാജ്യത്ത് പ്രാബല്യത്തിലായി. ഇതോടെ 1,558 രൂപയാണ് തിരുവനന്തപുരത്തെ പുതിയവില.

കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടേയും വില കുറച്ചിരുന്നു. 200 രൂപയാണ് കുറച്ചത്. അതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 910 ആയി കുറഞ്ഞിരുന്നു. ‘പ്രധാനമന്ത്രി ഉജ്വല’ പദ്ധതിപ്രകാരം പാചകവാതക കണക്‌ഷൻ ലഭിച്ച ദാരിദ്രരേഖയ്‌ക്കു താഴെയുള്ള സ്ത്രീകൾക്ക് സിലിണ്ടറിന് 200 രൂപയുടെ സബ്സിഡി തുടരുമെന്നതിനാൽ ഫലത്തില്‍ 400 രൂപയുടെ ഇളവുണ്ടായിരുന്നു.

രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘രക്ഷാബന്ധൻ’ സമ്മാനമാണിതെന്നാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലക്കുറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com