price hike gold rate today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് (15/11/2023) പവന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയായി.
ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
രണ്ടാഴ്ചയായി വില താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ മുതലാണ് മാറ്റം ദൃശ്യമായത്. കഴിഞ്ഞ 16 ദിവസത്തിനിടെ ഏകദേശം 1600 രൂപയാണ് കുറഞ്ഞത്.

