ദുബായിൽ സ്വകാര്യ വസ്തു ഫ്രീ ഹോൾഡ് ഉടമസ്ഥതയിലേക്കു മാറ്റാം

യോഗ്യതാ പരിശോധനയ്ക്ക് 'ദുബായ് റെസ്റ്റ്' ആപ്പ് ഉപയോഗിക്കാമെന്ന് മെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റ്
Private property can be converted to holding in Dubai
ദുബായിൽ സ്വകാര്യ വസ്തു ഫ്രീ ഹോൾഡ് ഉടമസ്ഥതയിലേക്കു മാറ്റാം
Updated on

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് മുതൽ വാട്ടർ കനാൽ വരെയുള്ള ഭാഗത്തെയും അൽ ജദ്ദാഫ് മേഖലയിലെയും സ്വകാര്യ വസ്‌തു ഉടമകൾക്ക് തങ്ങളുടെ സ്വത്തുക്കൾ ഫ്രീ ഹോൾഡ് ഉടമസ്ഥതയിലേക്ക് മാറ്റാമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ലഭ്യമാണ്.

ഷെയ്ഖ് സായിദ് റോഡിൽ 128 പ്ലോട്ടുകളും അൽ ജദ്ദാഫിൽ 329 പ്ലോട്ടുകളും ഉൾപ്പെടെ മൊത്തം 457 പ്ലോട്ടുകൾ ഫ്രീ ഹോൾഡിലേക്ക് മാറ്റാൻ സാധിക്കും.

ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ

  • കൈമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ ഉടമകൾക്ക് "ദുബായ് റെസ്റ്റ്" എന്ന ആപ്പ് വഴി ഫ്രീ ഹോൾഡ് ഉടമസ്ഥതയിലേക്ക് മാറാനുള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയും.

  • റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി മാർഗനിർദേശങ്ങൾ അനുസരിച്ച് പൊതു ഏരിയ ഫീസും സേവന നിരക്കുകളും നിർണയിച്ചുകഴിഞ്ഞാൽ, വസ്തുവിന്‍റെ മൂല്യനിർണയത്തിന്‍റെ (ഗ്രോസ് ഫ്ലോർ ഏരിയയെ അടിസ്ഥാനമാക്കി) 30 ശതമാനം രൂപമാറ്റത്തിനുള്ള ഫീസ് നൽകണം.

  • പണം നൽകി കഴിഞ്ഞാൽ വസ്തുവിന്‍റെ ഒരു മാപ്പും ഫ്രീ ഹോൾഡ് ഉടമസ്ഥാവകാശ രേഖയും നൽകും.

റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ച

ഈ പ്രദേശങ്ങളിലെ ഭൂവുടമകൾക്ക്, പ്രത്യേകിച്ച് അവരുടെ ഭൂമി സ്വതന്ത്ര ഉടമസ്ഥതയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ വസ്തുവകകളുടെ വിപണി മൂല്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം. ഇത് ദുബായുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഗണ്യമായ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ഡിഎൽഡി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗലിത പറഞ്ഞു.

ദുബായുടെ റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 ന് അനുസൃതമായി, ദുബായ് നഗരത്തെ ആഗോള സാമ്പത്തിക ഹബ്ബായും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്‍റെ കേന്ദ്ര സ്‌ഥാനമായും മാറ്റിയെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

കെട്ടിടങ്ങളുടെയും പ്രദേശങ്ങളുടെയും ശരാശരി വാടക, നക്ഷത്ര റേറ്റിംഗ് സംവിധാനം, അറ്റകുറ്റപ്പണികളുടെ ഗുണനിലവാരം, പാർക്കിംഗ് മാനേജ്മെന്‍റ് തുടങ്ങിയ കെട്ടിടങ്ങളുടെ ഡേറ്റ ഉൾപ്പെടുന്ന ഒരു സ്മാർട്ട് റെന്‍റൽ ഇൻഡക്സ് ദുബായ് നേരത്തെ പുറത്തിറക്കിയിരുന്നു.

കെട്ടിടത്തിന് ഉയർന്ന റേറ്റിംഗ് ഉണ്ടെങ്കിൽ, വാടക കൂടും. പഴയ കെട്ടിടങ്ങളുടെ ഉടമകൾക്ക് താമസസ്ഥലം പുതുക്കിപ്പണിയുകയും നവീകരിക്കുകയും ചെയ്യുമ്പോൾ ഉയർന്ന റേറ്റിംഗ് ലഭിക്കുകയാണെങ്കിൽ വാടക വർധിപ്പിക്കാനും കഴിയും.

ജില്ലകൾ, പ്രത്യേക വികസന മേഖലകൾ, ഫ്രീ സോണുകൾ എന്നിവയുൾപ്പെടെ എമിറേറ്റിലുടനീളമുള്ള എല്ലാ താമസ മേഖലയുടെയും വിവരങ്ങൾ പുതിയ സൂചികയിൽ ഉണ്ട്.

ലീസും ഫ്രീ ഹോൾഡും തമ്മിലുള്ള വ്യത്യാസം

ലീസ്ഹോൾഡ് ഭൂമിയിൽ ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങൾക്ക് സ്വത്ത് അവകാശങ്ങൾ ഉണ്ടായിരിക്കും, അത് പരമാവധി 99 വർഷമാണ്. എന്നാൽ വസ്തുവിന്‍റെ ഭൂമിയിൽ നിങ്ങൾക്ക് ഉടമസ്ഥാവകാശം ഉണ്ടായിരിക്കില്ല.

ഫ്രീഹോൾഡ് ഉടമസ്ഥതയിൽ, വസ്തുവിന്‍റെയും അത് നിലനിൽക്കുന്ന ഭൂമിയുടെയും സമ്പൂർണ ഉടമസ്ഥാവകാശം ഉടമക്ക് ലഭിക്കും. ഉടമസ്ഥന്‍റെ ഇഷ്ടപ്രകാരം വസ്തു വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യാം. കൈവശപ്പെടുത്തുകയോ ചെയ്യാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com