രാം ചരൺ മാന്യവറിന്‍റെ ബ്രാൻഡ് അംബാസഡർ

ram charan brand ambassador manyavar
ram charan brand ambassador manyavar

തിരുവനന്തപുരം: ഇന്ത്യയിലെ പുരുഷന്മാരുടെ മുന്‍നിര ഫാഷന്‍ സെലിബ്രേഷന്‍ വെയര്‍ ബ്രാന്‍ഡായ മാന്യവര്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ഗ്ലോബല്‍ സെന്‍സേഷനും ആഗോള താരവുമായ രാം ചരണിനെ നിയമിച്ചു. അതോടൊപ്പം ഈ വിവാഹ സീസണ്‍ ആഘോഷിക്കാന്‍ രാം ചരണ്‍ അഭിനയിക്കുന്ന ശ്രേയാന്‍ഷ് ഇന്നവേഷന്‍സ് ഒരുക്കിയ തയ്യാര്‍ ഹോകര്‍ ആയിയെ എന്ന പരസ്യ ക്യാംപെയ്‌നും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ പുരുഷന്മാരുടെ ഉത്സവ ഫാഷനുകള്‍ സ്ഥിരമായി പുനര്‍നിര്‍വചിച്ചിട്ടുള്ള മാന്യവരുമായി സഹകരിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്നും പുതുമ, പാരമ്പര്യം, കുടുംബമൂല്യങ്ങള്‍ എന്നിവയോടുള്ള മാന്യവറിന്‍റെ പ്രതിബദ്ധത തന്‍റെ സ്വന്തം തത്വങ്ങളുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്നുണ്ടെന്നും രാം ചരണ്‍ പറഞ്ഞു. രാം ചരണിനെ മാന്യവര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ടെന്ന് വേദാന്ത് ഫാഷന്‍സ് ലിമിറ്റഡിന്‍റെ ചീഫ് റവന്യൂ ഓഫിസര്‍ വേദാന്ത് മോദി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com