ര​ശ്മി​ക മ​ന്ദാ​ന ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സഡ​ർ

ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ ലൈ​ഫ്സ്റ്റൈ​ല്‍ വി​ഭാ​ഗ​ത്തെ​യാ​കും ര​ശ്മി​ക പ്ര​തി​നി​ധാ​നം ചെ​യ്യു​ക
ര​ശ്മി​ക മ​ന്ദാ​ന ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സഡ​ർ

കൊ​ച്ചി: ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ബ്രാ​ന്‍ഡ് അം​ബാ​സഡ​റാ​യി ര​ശ്മി​ക മ​ന്ദാ​ന​യെ നി​യ​മി​ച്ചു. ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ ലൈ​ഫ്സ്റ്റൈ​ല്‍ വി​ഭാ​ഗ​ത്തെ​യാ​കും ര​ശ്മി​ക പ്ര​തി​നി​ധാ​നം ചെ​യ്യു​ക.

ക​ല്യാ​ണി​ന്‍റെ ആ​ഗോ​ള ബ്രാ​ന്‍ഡ് അം​ബാ​സഡ​റാ​യ അ​മി​താ​ഭ് ബ​ച്ച​ന്‍, ദേ​ശീ​യ ബ്രാ​ന്‍ഡ് അം​ബാ​സഡ​റാ​യ ക​ത്രീ​ന കൈ​ഫ്, ആ​ന്ധ്രാ, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നാ​ഗാ​ര്‍ജു​ന, ത​മി​ഴ്നാ​ട് ബ്രാ​ന്‍ഡ് അം​ബാ​സഡ​റാ​യ പ്ര​ഭു, ക​ര്‍ണാ​ട​ക​യി​ലെ ശി​വ​രാ​ജ് കു​മാ​ര്‍, കേ​ര​ള ബ്രാ​ന്‍ഡ് അം​ബാ​സഡ​റാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍ശ​ന്‍ എ​ന്നീ പ്ര​ശ​സ്ത താ​ര​ങ്ങ​ള്‍ക്കൊ​പ്പം ര​ശ്മി​ക കൂ​ടി ഇ​നി ക​ല്യാ​ണി​നാ​യി അ​ണി​നി​ര​ക്കും.

ദ​ക്ഷി​ണേ​ന്ത്യ​ന്‍ വി​പ​ണി​ക​ളി​ലേ​ക്ക് ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി ര​ശ്മി​ക മ​ന്ദാ​ന​യെ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍ പ​റ​ഞ്ഞു. ക​ല്യാ​ണി പ്രി​യ​ദ​ര്‍ശ​നൊ​പ്പം ലൈ​ഫ്സ്റ്റൈ​ല്‍ ആ​ഭ​ര​ണ​നി​ര​യു​ടെ മു​ഖ​മാ​കു​ന്ന ര​ശ്മി​ക​യു​ടെ ജ​ന​പ്രീ​തി​യും ആ​ക​ര്‍ഷ​ണീ​യ​ത​യും വി​വി​ധ ജ​ന​സ​മൂ​ഹ​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​തി​നും ബ്രാ​ന്‍ഡി​ന്‍റെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com