കൊടാക് മഹീന്ദ്ര ബാങ്കിന് റിസർവ് ബാങ്കിന്‍റെ കർശന നിയന്ത്രണം

ഓൺലൈനായും മൊബൈൽ ബാങ്കിങ് മുഖേനയും പുതിയ ഇടപാടുകാരെ ചേർക്കരുത്; പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകരുത്
RBI action on Kotak Mahindra Bank
RBI action on Kotak Mahindra BankRepresentative image

മുംബൈ: ഓൺലൈൻ, മൊബൈൽ ബാങ്കിങ് മാർഗങ്ങളിലൂടെ പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്തിവയ്ക്കാനും, പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കരുതെന്നും കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിർദേശം. ബാങ്കിന്‍റെ റിസ്ക് മാനേജ്മെന്‍റ് മാനദണ്ഡങ്ങളിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

അതേസമയം, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ഉടക്കം ബാങ്കിന്‍റെ നിലവിലുള്ള ഇടപാടുകാർക്ക് സാധാരണ സേവനം തുടരാവുന്നതാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

1949ലെ ബാങ്കിങ് റെഗുലേഷൻ ആക്റ്റിസന്‍റെ 35എ വകുപ്പ് പ്രകാരമാണ് നടപടി.

തുടർച്ചയായി രണ്ടു വർഷം (2022, 2023) ബാങ്ക് റിസ്ക് മാനേജ്മെന്‍റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആർബിഐയുടെ കണ്ടെത്തൽ. ഡേറ്റ സെക്യൂരിറ്റി, ഡേറ്റ ലീക്ക് തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവയടക്കമാണിത്.

രണ്ടു വർഷവും കൊടാക് ബാങ്കിന് റിസർവ് ബാങ്ക് തിരുത്തൽ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നാണ് തുടർന്നു നടത്തിയ പരിശോധനകളിൽ വ്യക്തമായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com