പേടിഎം ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് ഉത്തരവ്

പേടിഎം ബാങ്കിന്റെ നിക്ഷേപങ്ങൾ റിസർവ് ബാങ്ക് വിലക്കി; കാരണം ചട്ടലംഘനം കാരണം. ബാലൻസ് പിൻവലിക്കുന്നതിനു തടസമില്ല.
Paytm payments bank
Paytm payments bank

മുംബൈ: പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഫെബ്രുവരി 29 മുതൽ ഒരു കസ്റ്റമർ അക്കൗണ്ടുകളിൽനിന്നും വാലറ്റുകളിൽനിന്നും ഫാസ്‌ടാഗിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതാണ് വിലക്കിനു കാരണം.

സമഗ്ര സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടുകളിലും പുറമേയുള്ള ഓഡിറ്റർമാർ തയാറാക്കിയ റിപ്പോർട്ടുകളിലും പെടിം നിരന്തരം ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ആർബിഐ വാർത്താക്കുറിപ്പിൽ പറയുന്നു.

ഡെപ്പോസിറ്റുകൾക്കു പുറമേ ക്രെഡിറ്റ് ട്രാൻസാക്ഷനുകളും ടോപ്പ്അപ്പുകളും ഒരു കസ്റ്റമർ അക്കൗണ്ടിലും പ്രീപെയ്ഡ് ഇൻസ്ട്രമെന്‍റുകളിലും വാലറ്റുകളിലും ഫാസ്‌ടാഗുകളിലും എൻസിഎംസി കാർഡുകളിലും നടത്താൻ പാടില്ല. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള പലിശ, ക്യാഷ്‌ബാക്ക്, റീഫണ്ടുകൾ എന്നിവ നടത്തുന്നതിനു തടസമില്ല.

ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലോ പ്രീപെയ്ഡ് ഇൻസ്ട്രമെന്‍റുകളിലോ ഫാസ്‌ടാഗുകളിലോ എൻസിഎംസിയിലോ ശേഷിക്കുന്ന ബാലൻസ് പിൻവലിക്കുന്നതിനോ മറ്റേതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിനോ യാതൊരു തടസവും നേരിടാൻ പാടില്ലെന്നും നിർദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com