ഡൽഹി ഓൺലൈൻ പേയ്മെന്‍റ് സർവീസായ ആമസോൺ പേ(ഇന്ത്യ) 3.06 കോടി രൂപ പിഴയടക്കണമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. പ്രീ പെയ്ഡ് പേയ്മെന്‍റ് ഉപകരണങ്ങളുടെയും, കെവൈസി നിയമങ്ങളുടെയും ലംഘനം ചൂണ്ടിക്കാട്ടിയാണു പിഴ ചുമത്തിയിരിക്കുന്നത്.
നേരത്തെ ഇതു സംബന്ധിച്ചു വിശദീകരണം നൽകാൻ ആമസോൺ പേ കമ്പനിക്കു റിസർവ് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. പിഴ ഈടാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനും നോട്ടീസിൽ അറിയിച്ചു. ഇതിനു വിശദീകരണം ലഭിച്ച ശേഷമാണു പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.