2 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടുകളുടെയോ കരാറുകളുടെയോ സാധുത അടിസ്ഥാനമാക്കിയല്ലെന്നും ആർബിഐ
rbi penalized 2 banks
rbi penalized 2 banks

ന്യൂഡൽഹി: ഡിസിബി ബാങ്കിനും തമിഴ്നാട് മെർക്കന്‍റൈൽ ബാങ്കിനും പിഴ ചുമത്തിയതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അഡ്വാൻസ് പലിശ നിരക്ക് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് 2 ബാങ്കുകൾക്കും ചൊവ്വാഴ്ച പിഴ ചുമത്തിയത്. ഡിസിബി ബാങ്കിന് 63.6 ലക്ഷം രൂപയും, തമിഴ്‌നാട് മെർക്കന്‍റൈൽ ബാങ്കിന് 1.31 കോടി രൂപയുമാണ് പിഴ ചുമത്തിയതെന്ന് ആർബിഐ പ്രസ്താവനയിൽ അറിയിച്ചു.

'മുൻകൂർ പലിശ നിരക്ക്', വലിയ ക്രെഡിറ്റുകളെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരിക്കുന്നതിൽ നിർദേശങ്ങൾ പാലിക്കാത്തത്, തുടങ്ങിയ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മെർക്കന്‍റൈൽ ബാങ്കിന് ആർബിഐ പിഴ ചുമത്തിയത്. 2 കേസുകളിലും, പെനാൽറ്റികൾ റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടുകളുടെയോ കരാറുകളുടെയോ സാധുത അടിസ്ഥാനമാക്കിയല്ലെന്നും ആർബിഐ പറഞ്ഞു. കഴിഞ്ഞ നവംബറിൽ, സംസ്ഥാനങ്ങളിലെ 4 സഹകരണ ബാങ്കുകള്‍ക്കും ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനും (എന്‍.ബി.എഫ്.സി) ആർബിഐ പിഴ ചുമത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com