പെരിസ്കോപ്പ് ടെലിഫോട്ടൊ ക്യാമറയുമായി റിയല്‍മി 12 പ്രൊ 5ജി; ആമസോണിൽ ഡിസ്കൗണ്ട്

ഒവി64ബി സെന്‍സര്‍, 3X ഒപ്റ്റിക്കല്‍ സൂം, 6X ഇന്‍-സെന്‍സര്‍ സൂം തുടങ്ങിയവ പെരിസ്കോപ്പ് ടെലിഫോട്ടൊ ലെന്‍സിന്‍റെ സവിശേഷതകളാണ്
പെരിസ്കോപ്പ് ടെലിഫോട്ടൊ ക്യാമറയുമായി റിയല്‍മി 12 പ്രൊ 5ജി; ആമസോണിൽ ഡിസ്കൗണ്ട്

കൊ​ച്ചി: പെ​രി​സ്കോ​പ്പ് ടെ​ലി​ഫോ​ട്ടൊ ക്യാ​മ​റ​യു​മാ​യി റി​യ​ല്‍മി 12 പ്രൊ ​സീ​രീ​സ് 5ജി ​പു​റ​ത്തി​റ​ങ്ങി. പ്ര​ശ​സ്ത ആ​ഡം​ബ​ര വാ​ച്ച് ഡി​സൈ​ന​റാ​യ ഒ​ലി​വി​യ​ര്‍ സാ​വി​യൊ​യു​മാ​യി ചേ​ര്‍ന്നാ​ണ് ഫോ​ണ്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത​ത്.

ഒ​വി64​ബി സെ​ന്‍സ​ര്‍, 3X ഒ​പ്റ്റി​ക്ക​ല്‍ സൂം, 6X ​ഇ​ന്‍-​സെ​ന്‍സ​ര്‍ സൂം ​തു​ട​ങ്ങി​യ​വ പെ​രി​സ്കോ​പ്പ് ടെ​ലി​ഫോ​ട്ടൊ ലെ​ന്‍സി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. 120 ഹെ​ഡ്സ് ക​ര്‍വ്ഡ് വി​ഷ​ന്‍ ഡി​സ്പ്ലേ, 67 വോ​ട്സ് സൂ​പ്പ​ര്‍വൂ​ക് ചാ​ര്‍ജി​ങ്, 5000എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. സ്നാ​പ്ഡ്രാ​ഗ​ണ്‍ 7എ​സ് ജെ​ന്‍2 ചി​പ്സെ​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡോ​ള്‍ബി അ​റ്റ്മോ​സ് സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു. സ​ബ്മ​റൈ​ന്‍ ബ്ലൂ, ​നാ​വി​ഗേ​റ്റ​ര്‍ ബീ​ജ്, എ​ക്സ്പ്ലോ​റ​ര്‍ റെ​ഡ് നി​റ​ങ്ങ​ളി​ല്‍ റി​യ​ല്‍മി 12 പ്രൊ ​സീ​രീ​സ് 5ജി ​ല​ഭ്യ​മാ​ണ്. 8 ജി​ബി-128 ജി​ബി​ക്ക് 29,999 രൂ​പ​യാ​ണ്. 8 ജി​ബി-256 ജി​ബി​ക്ക് 31,999 രൂ​പ​യും 12 ജി​ബി-256 ജി​ബി​ക്ക് 33,999 രൂ​പ​യു​മാ​ണ് വി​ല. ആമസോണിൽ ചില മോഡലുകൾ വിലക്കിഴിവിലും ലഭ്യമാണ്.

120 ഹെ​ഡ്സ് ക​ര്‍വ്ഡ് വി​ഷ​ന്‍ ഡി​സ്പ്ലേ​യി​ലാ​ണ് റി​യ​ല്‍മി 12 പ്രൊ 5​ജി എ​ത്തു​ന്ന​ത്. സ്നാ​പ്ഡ്രാ​ഗ​ണ്‍ 6 ജെ​ന്‍ ചി​പ്സെ​റ്റ്, 32എം​പി സോ​നി ഐ​എം​എ​ക്സ് 709 ടെ​ലി​ഫോ​ട്ടൊ കാ​മ​റ, 50എം​പി സോ​നി ഐ​എം​എ​ക്സ് 882 മെ​യി​ന്‍ കാ​മ​റ, 8 എം​പി അ​ള്‍ട്രാ​വൈ​ഡ് കാ​മ​റ, 67 വോ​ട്സ് സൂ​പ്പ​ര്‍വൂ​ക് ചാ​ര്‍ജ്, 5000 എം​എ​എ​ച്ച് ബാ​റ്റ​റി, ഡോ​ള്‍ബി അ​റ്റ്മോ​സ് തു​ട​ങ്ങി​യ​വ സ​വി​ശേ​ഷ​ത​ക​ളാ​ണ്. സ​ബ്മ​റൈ​ന്‍ ബ്ലൂ, ​നാ​വി​ഗേ​റ്റ​ര്‍ ബീ​ജ് വ​ര്‍ണ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 8 ജി​ബി-128 ജി​ബി​ക്ക് 25,999 രൂ​പ​യും 8 ജി​ബി-256 ജി​ബി​ക്ക് 26,999 രൂ​പ​യു​മാ​ണ് വി​ല.

ഫോ​ണി​ന്‍റെ പ്രീ ​ബു​ക്കി​ങ് ആ​രം​ഭി​ച്ചു. റി​യ​ല്‍മി 12 പ്രൊ 5​ജി​ക്ക് ഫ്ളി​പ്കാ​ര്‍ട്ടി​ലും റി​യ​ല്‍മി.​കോ​മി​ലും 2,000 രൂ​പ​യു​ടെ ബാ​ങ്ക് ഓ​ഫ​റും നോ-​കോ​സ്റ്റ് ഇ​എം​ഐ​യും നേ​ടാം. എ​ക്സ്പ്ലോ​റ​ര്‍ റെ​ഡി​ന്‍റെ ആ​ദ്യ​വി​ല്‍പ്പ​ന ഈ ​മാ​സം 9ന് ​ന​ട​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com