കൊച്ചി: ഡിപി വേള്‍ഡിന്‍റെ കൊച്ചിയിലെ ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്‍റ് ടെര്‍മിനല്‍ (ഐസിടിടി) തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് 72,000 ടിഇയുകള്‍ കൈകാര്യം ചെയ്തുകൊണ്ട് റെക്കോഡ് നേട്ടം കൈവരിച്ചു.
2024 ജൂലൈയില്‍ ഐസിടിടി 73,636 ടിഇയുകള്‍ കൈകാര്യം ചെയ്തു. 2024-2025 സാമ്പത്തിക വര്‍ഷത്തിലെ മേയ് - ജൂലൈ കാലയളവില്‍ 25% വോളിയം വളര്‍ച്ച നേടി. 2024 ജൂണിലെ 79,044 ടിഇയുകളുടെ ശക്തമായ വോളിയത്തിന്‍റെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
എംഎസ്‌സി അറോറ, എംഎസ്‌സി ഡാര്‍ലിന്‍, എംഎസ്‌സി മരിയാഗ്രാസിയ തുടങ്ങിയ അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസലുകള്‍ വിജയകരമായി കൈകാര്യം ചെയ്ത് ഈ മേഖലയിലെ വ്യാപാര വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി നിലവിലെ വര്‍ഷം മാത്രം, ഡിപി വേള്‍ഡ് കൊച്ചി ഏകദേശം 40 അധിക കപ്പല്‍ കോളുകള്‍ സുഗമമാക്കിയിട്ടുണ്ട്. ഇവയെല്ലാം 365 മീറ്ററിലധികം നീളമുള്ളവയാണ്. കൂടാതെ, 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍- ജൂലൈ കാലയളവില്‍ ഐസിടിടി 22% എന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയും രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷം ടെര്‍മിനല്‍ സ്ഥിരമായി ഉയര്‍ന്ന മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തി.
2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഡിപി വേള്‍ഡ് കൊച്ചി അതിന്‍റെ എക്കാലത്തെയും ഉയര്‍ന്ന സംയോജിത വോളിയം 754,237 ടിഇയു കൈവരിച്ചു. 2024 ലെ ഒന്നാം പാദത്തില്‍ പുതിയ എസ്ടിഎസ് ക്രെയിനുകള്‍, ഇ-ആര്‍ടിജികള്‍, വിപുലീകരിച്ച യാര്‍ഡ് സ്പേസ് എന്നിവ അവതരിപ്പിച്ചു. മൊത്തം ശേഷി പ്രതിവര്‍ഷം ഏകദേശം 1.4 ദശലക്ഷം ടിഇയു ആയി ഉയര്‍ത്തിയെന്നും കൊച്ചി ഡിപി വേള്‍ഡ് പോര്‍ട്ട് ആന്‍ഡ് ടെര്‍മിനല്‍സ് സിഇഒ പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു.