സർക്കാർ ഖജനാവിലേക്ക് റിലയൻസിന്‍റെ വിഹിതം 1,86 ലക്ഷം കോടി രൂപ

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ലക്ഷം കോടി രൂപയാണ്. തുടരെ ആറു വർഷം ലക്ഷം കോടിക്കു മുകളിൽ.
Mukesh Ambani - Reliance
മുകേഷ് അംബാനി - റിലയൻസ്
Updated on

മുംബൈ: തുടര്‍ച്ചയായി ആറാം വര്‍ഷവും ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വിഹിതം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.

2023-24ല്‍ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള റിലയന്‍സിന്‍റെ വിഹിതം 1.86 ട്രില്യണ്‍ രൂപയായി ഉയര്‍ന്നുവെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്‌ട്ര നിർമാണത്തിനായി ഇത്രയും വലിയ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. ദേശീയ ഖജനാവിലേക്ക് ഏറ്റവും വലിയ സംഭാവന നല്‍കുന്ന കമ്പനികളില്‍ രാജ്യത്ത് മുന്‍നിരയിലുണ്ട് മുകേഷ് അംബാനി നയിക്കുന്ന ബിസിനസ് ഗ്രൂപ്പ്. ദേശീയ ഖജനാവിലേക്കുള്ള റിലയന്‍സിന്‍റെ വിഹിതം 2023 സാമ്പത്തിക വര്‍ഷത്തില്‍ 177,173 കോടി രൂപയില്‍ നിന്നാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 186,440 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, അതായത് 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിലേക്ക് വിവിധ നികുതിയനങ്ങളിലായി നല്‍കിയ വരുമാനം 10 ലക്ഷം കോടി രൂപ കവിഞ്ഞു.

2018 സാമ്പത്തിക വര്‍ഷത്തില്‍ 86,942 കോടി രൂപയാണ് റിലയന്‍സ് നല്‍കിയത്. ഇത് 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,16,251 കോടി രൂപയായും 2020 സാമ്പത്തിക വര്‍ഷത്തില്‍ 1,15,461 കോടി രൂപയായും 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,35,468 കോടി രൂപയായും 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,88,012 കോടി രൂപയായുമായാണ് ഉയര്‍ന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com