
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 27% വർധനവ് പ്രഖ്യാപിച്ചു. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഗ്രോസറി, ഇ-കൊമേഴ്‌സ് എന്നിവയിൽ നിന്നുള്ള വർധിച്ച വരുമാനത്തിനൊപ്പം എണ്ണ, വാതക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്.
2023-24 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ജൂലൈ-സെപ്റ്റംബറിൽ അറ്റാദായം 17,394 കോടി രൂപയും ഒരു ഷെയറൊന്നിന് 25.71 രൂപയുമാണ്. ഒരു വർഷം മുമ്പ് നേടിയ 13,656 കോടി രൂപയേക്കാൾ ( ഷെയർ ഒന്നിന് 19.92 രൂപ) 27.3 ശതമാനം കൂടുതലാണ്.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.34 ലക്ഷം കോടി രൂപയിൽ മാറ്റമില്ലാതെ തുടർന്നു.
"എല്ലാ ബിസിനസ് വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ പ്രവർത്തനപരവും സാമ്പത്തികവുമായ സംഭാവന റിലയൻസിനെ മറ്റൊരു പാദത്തിൽ ശക്തമായ വളർച്ച കൈവരിക്കാൻ സഹായിച്ചു", എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു.