5ജി നവീകരണത്തിന് ജിയോയും വൺപ്ലസും കൈകോർക്കുന്നു

ജിയോ-വൺപ്ലസ് സഖ്യം; 5ജി കാലത്തെ മികച്ച നെറ്റ്‌വർക്ക് അനുഭവത്തിന്
Reliance Jio, Oneplus India
Reliance Jio, Oneplus India

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സേവന കമ്പനിയായ റിലയൻസ് ജിയോയും അത്യാധുനിക സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ബ്രാൻഡായ വൺപ്ലസും ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

വൺ പ്ലസിനും ജിയോ Jio ട്രൂ 5 ജി ഉപയോക്താക്കൾക്കും കൂടുതൽ മികച്ച നെറ്റ്‌വർക്ക് അനുഭവവും നൽകാനാണ് വൺപ്ലസും ജിയോയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നത്. ഈ സംരംഭങ്ങത്തെ ശക്തിപ്പെടുത്തുന്നതിന്, രണ്ട് ബ്രാൻഡുകളും അത്യാധുനിക 5 ജി ഇന്നോവേഷൻ ലാബ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു.

പുതിയ ഫീച്ചറുകൾ വികസിസിപ്പിക്കുന്നതിലും പരീക്ഷണത്തിലും വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം അന്തിമ ഉപയോക്താക്കളിലേക്ക് ഇത് വേഗത്തിൽ എത്തിക്കുന്നതിനുമായാണ് ഈ സഹകരണം സജ്ജീകരിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com