ബ്ലൂ ജാവ വാഴപ്പഴവുമായി റൈസ് ആന്റ് ഷൈന്‍ ബയോടെക്

അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് മറ്റ് നിരവധി കര്‍ഷകരും വാഴയുടെ ഈ പുതിയ ഇനം ബ്ലൂ ജാവ വിജയകരമായി കൃഷി ചെയ്ത് അസാധാരണമായ വിള കൊയ്‌തെടുത്തിരിക്കുന്നു
ബ്ലൂ ജാവ വാഴപ്പഴവുമായി റൈസ് ആന്റ് ഷൈന്‍ ബയോടെക്

തിരുവനന്തപുരം: വ്യത്യസ്തമായ രുചിയും നിറവുമുള്ള വാഴപ്പഴത്തിന്റെ തീര്‍ത്തും പുതിയ ആകര്‍ഷക ഇനമായ ബ്ലൂ ജാവ വികസിപ്പിച്ചെടുത്തിരിക്കുകയാണ് റൈസ് ആന്റ് ഷൈന്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്. റൈസ് ആന്റ് ഷൈന്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും സി എം ഡിയുമായ ഡോക്ടര്‍ ഭാഗ്യശ്രീ പി പാട്ടീലിന്റെ സാന്നിദ്ധ്യത്തില്‍ റൈസ് ആന്റ് ഷൈന്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് ഫാം ഓപ്പറേഷന്‍ മാനേജ അമീ ഡി പാട്ടീല്‍,  എഷിത ഡി മോഹിതേ പാട്ടീല്‍,  രാജലക്ഷ്മി ഡി പാട്ടീല്‍ എന്നിവരും സമീപ ഗ്രാമങ്ങളിലെ കര്‍ഷകരും ആദ്യ വിളവെടുപ്പിന് സാക്ഷ്യം വാഹിച്ചു.

റൈസ് ആന്റ് ഷൈന്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയതും സോളാപ്പൂര്‍ ജില്ലയിലെ കര്‍മ്മല താലൂക്കില്‍ താമസിക്കുന്ന എഞ്ചിനീയറും കര്‍ഷകനുമായ അഭിജിത്ത് പാട്ടീല്‍ തന്റെ രണ്ടേക്കര്‍ വരുന്ന കൃഷിയിടത്തില്‍ നട്ട് വളര്‍ത്തിയതുമായിരുന്നു ഈ ഇനം വാഴ.  ചുവന്ന വാഴപ്പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിളുകള്‍ തുടങ്ങിയ അനുപമമായ പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതില്‍ പ്രസിദ്ധനായ വ്യക്തിയാണ് അഭിജിത്ത് പാട്ടീല്‍. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് മറ്റ് നിരവധി കര്‍ഷകരും വാഴയുടെ ഈ പുതിയ ഇനം ബ്ലൂ ജാവ വിജയകരമായി കൃഷി ചെയ്ത് അസാധാരണമായ വിള കൊയ്‌തെടുത്തിരിക്കുന്നു. പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഈ കര്‍ഷകര്‍ക്ക് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാക്കുകയും അതോടൊപ്പം വാഴ നടുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ ഓരോ ഘട്ടത്തിലും സഹായിച്ചു കൊണ്ട് പരമാവധി ഫലം ഉറപ്പാക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്തു.

ബ്ലൂ ജാവ വാഴപ്പഴം ഉയര്‍ന്ന തോതില്‍ പോഷകാംശങ്ങള്‍ അടങ്ങിയതും പേശികളുടെ വീണ്ടെടുക്കല്‍, രക്തത്തില്‍ മിതമായ തോതില്‍ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തല്‍, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കല്‍, ഉറക്ക കുറവ് അല്ലെങ്കില്‍ ഇന്‍സോമ്നിയ കുറയ്ക്കാന്‍ സഹായിക്കല്‍, ദഹനത്തെ സഹായിക്കല്‍, അര്‍ബുദം തടയല്‍, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കല്‍ എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളവയാണ്. ദക്ഷിണ പൂര്‍വ്വേഷ്യയാണ് ഈ ഇനത്തില്‍പ്പെട്ട വാഴയുടെ ജന്മനാട്. വാനില ഐസ്‌ക്രീമിന് സമാനമായ രുചിയുള്ളതിനാല്‍ വാനില വാഴപ്പഴം എന്നും ഇത് അറിയപ്പെടുന്നു. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ബ്ലൂ ജാവ വാഴപ്പഴങ്ങള്‍ പ്രമുഖ നഗരങ്ങളിലും രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും ഉയര്‍ന്ന വില ഈടാക്കി കൊണ്ടാണ് വിറ്റുവരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com