ഡോളറിനെതിരേ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിൽ; ഓഹരി വിപണിയും കൂപ്പുകുത്തി

രൂപ ആദ്യമായി 87 കടന്ന്, മൂല്യത്തകർച്ചയിൽ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു

ന്യൂഡല്‍ഹി: ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വന്‍ തകർച്ച. തിങ്കളാഴ്ച (Feb 03) ഡോ​ള​റി​നെ​തി​രs 67 പൈ​സ താ​ഴ്ന്ന് രൂപയുടെ മൂ​ല്യം 87.29 ൽ ​എ​ത്തി. ഇതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു.

ഓഹരി വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്‍റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 205 പോ​യി​ന്‍റോളം താ​ഴ്ന്നു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീ​രു​വ വ​ർ​ധ​ന​ പ്രകാരം ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തിയത്, ആർ‌ബി‌ഐയുടെ പണനയ സമിതി (എം‌പി‌സി) യോഗം, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്.

രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഭാരത് ഇലക്ട്രോണിക്‌സ്, എൽ ആൻഡ് ടി, ബിപിസിഎൽ, എൻടിപിസി, കോൾ ഇന്ത്യ എന്നിവയ്ക്ക് ഓഹരികൾ പ്രധാനമായി നഷ്ടം രേഖപ്പെടുത്തിയപ്പോൾ ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, ബജാജ് ഫിൻസെർവ്, ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com