റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തിൽ

സംസ്കരിച്ച് വിൽപ്പന നടത്തുന്ന പെട്രോളിയം ഉത്പന്നങ്ങൾ പാശ്ചാത്യ ഉപരോധത്തിന്‍റെ പരിധിയിൽ വരില്ല
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തിൽ
Updated on

ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി സർവകാല റെക്കോഡ് ഭേദിച്ചു. ജൂണിൽ പ്രതിദിനം ശരാശരി 22 ലക്ഷം ബാരൽ എന്ന കണക്കിലാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങിയത്- മേയ് മാസത്തിലേതിനെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതൽ.

യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപയോക്താവായി മാറിയത്. ആഭ്യന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുകൂടാതെ ഇതു സംസ്കരിച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്.

അന്താരാഷ്‌ട്ര നിയമങ്ങളനുസരിച്ച്, അസംസ്കൃത എണ്ണ മാത്രമാണ് ഉത്പാദക രാജ്യത്തിന്‍റേതായി കണക്കാക്കുക. സംസ്കരിച്ച് വിൽപ്പന നടത്തുമ്പോൾ അത് സംസ്കരിക്കുന്ന രാജ്യത്തിന്‍റെ ഉത്പന്നമാണ്. അതിനാൽ പാശ്ചാത്യ ഉപരോധം ഇന്ത്യയ്ക്കു ബാധകമാകില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com