സാംസങ് ഗ്യാലക്സി ഫോണുകള്‍ക്ക് ഓഫറുകള്‍

ഉത്സവകാലം പ്രമാണിച്ച് ഗ്യാലക്സി സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ വില പ്രഖ്യാപിച്ച് സാംസങ്
സാംസങ് ഗ്യാലക്സി ഫോണുകള്‍ക്ക് ഓഫറുകള്‍ | Samsung Galaxy festival offer

ഉത്സവകാല ഓഫറുമായി സാംസങ് ഗാലക്സി.

Updated on

കൊച്ചി: ഉത്സവകാലം പ്രമാണിച്ച് ഗ്യാലക്സി സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ വില പ്രഖ്യാപിച്ച് സാംസങ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 1,29,999 രൂപ വിലയുള്ള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ഗ്യാലക്സി എസ്24 അള്‍ട്രാ, ഫെസ്റ്റിവല്‍ ഓഫറില്‍ വെറും 71,999 രൂപയ്ക്ക് ലഭിക്കും.

ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍3 പ്രോസസറോടു കൂടിയ ഗ്യാലക്സി എസ്24 വെറും 39,999 രൂപയ്ക്കും, ഗ്യാലക്സി എസ്24 സീരീസിലെ നവീകരിച്ച എഐ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്യാലക്സി എസ്24 എഫ്ഇ വെറും 29,999 രൂപയ്ക്കും ലഭ്യമാകും. ഗ്യാലക്സി എ55 5ജി, ഗ്യാലക്സി എ35 5ജി എന്നിവ ഇപ്പോള്‍ 42 ശതമാനം വരെ കിഴിവില്‍ ലഭ്യമാണ്. മറ്റു മോഡലുകള്‍ക്ക് 30% വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്യാലക്സി എ55 5ജി 23999 രൂപയ്ക്ക് ലഭ്യമാകും, അതേസമയം ഗ്യാലക്സി എ35 5ജി വെറും 17999 രൂപയ്ക്ക് ലഭിക്കും. ഗ്യാലക്സി എ55 5ജി, എ35 5ജി എന്നിവ 6.6 ഇഞ്ച് എഫ്എച്ച്ഡി+ 120ഹെർട്ട്സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഡോള്‍ബി സ്റ്റീരിയോ സ്പീക്കറുകള്‍, ഔട്ട്ഡോറുകളില്‍ പോലും തിളക്കമുള്ളതും വ്യക്തവുമായ ദൃശ്യങ്ങള്‍ക്കായി വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യ എന്നിവയോടെയാണ് വരുന്നത്.

ഫോട്ടൊഗ്രാഫിയില്‍, രണ്ട് ഫോണുകളിലും ഒഐഎസ്, അള്‍ട്രാവൈഡ്, മാക്രോ ലെന്‍സുകള്‍ എന്നിവയുള്ള 50എംപി പ്രധാന ക്യാമറയും മെച്ചപ്പെടുത്തിയ നൈറ്റോഗ്രാഫിയുമുണ്ട്.

ഗ്യാലക്സി എഫ്36 5ജി, എഫ്06 5ജി എന്നിവ ഇപ്പോള്‍ 30% വരെ കിഴിവോടെ ലഭ്യമാണ്. ഗ്യാലക്സി എഫ്36 5ജി വെറും 13999 രൂപയ്ക്ക് ലഭ്യമാകും. അതുപോലെ, ഗ്യാലക്സി എഫ്06 5ജി 7499 രൂപ മുതല്‍ ലഭ്യമാകും. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരുടെയും 12 5ജി ബാന്‍ഡുകളെ ഗ്യാലക്സി എഫ്06 5ജി പിന്തുണയ്ക്കുന്നു. ഇത് താങ്ങാനാവുന്ന വിലയില്‍ പൂര്‍ണമായ 5ജി അനുഭവം നല്‍കുന്നു. സാംസങ് ഗ്യാലക്സി ഓഫറുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com