എസ്.സി. മുർമു റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

നിലവിൽ എക്സിക്യൂട്ടിവ് ഡയറക്ടറായ മുർമുവിന്‍റെ നിയമനം ഒക്റ്റോബർ 9ന് പ്രാബല്യത്തിൽ വരും.
government appoints SC Murmu as the next RBI deputy governor

ഷിരിഷ് ചന്ദ്ര മുർമു

Updated on

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ഡെപ്യൂട്ടി ഗവർണറായി ഷിരിഷ് ചന്ദ്ര മുർമുവിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് കേന്ദ്ര സർക്കാർ മുർമുവിനെ നിയമിച്ചിരിക്കുന്നത്. എം. രാജേശ്വർ റാവു അടുത്ത മാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

നിലവിൽ എക്സിക്യൂട്ടിവ് ഡയറക്റ്ററായ മുർമുവിന്‍റെ കാലാവധി ഒക്റ്റോബർ 9ന് ആരംഭിക്കും. പുതിയ ചുമതലയിൽ അദ്ദേഹം ഒന്നോ അതിലധികമോ വകുപ്പുകൾ കൈകാര്യ ചെയ്യും. ബാങ്കിങ് നിയന്ത്രണങ്ങൾ, സാമ്പത്തിക വിപണികൾ, ധനനയം എന്നിവയാണ് ഏറ്റെടുക്കാൻ സാധ്യത.

ആർബിഐയുടെ മുഴുവൻ മേൽനോട്ടവും നിയന്ത്രണ നയപ്രവർത്തനങ്ങളുടെ ചുമതലയും മുർമുവിനായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് വെബ്സൈറ്റിലൂടെ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com