അദാനിയുടെ ഓഹരിയിൽ വീണ്ടും ഇടിവ്; എന്‍റർപ്രൈസസിൽ 15% നഷ്ടം

രാവിലെ വ്യാപാരത്തിൽ അംബുജ സിമന്‍റിന്‍റെ ഓഹരികൾ 9.68 ശതമാനവും എസിസി 7.78 ശതമാനവും ഉയർച്ചയുണ്ടായിട്ടുണ്ട്
അദാനിയുടെ ഓഹരിയിൽ വീണ്ടും ഇടിവ്; എന്‍റർപ്രൈസസിൽ 15% നഷ്ടം

ന്യുഡൽഹി: അനുബന്ധ ഓഹരി വിൽപ്പന പിൻവലിക്കുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെ അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരികൾ 15% ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇയിൽ 15 % ഇടിഞ്ഞ് 1,809.40 രൂപയിലെത്തി.

അദാനി പോർട്ട്സിന്‍റെ ഓഹരികളിൽ 14 % , അദാനി ട്രാൻസ്മിഷൻ 10%, അദാനി ഗ്രീൻ എനർജി 10%, അദാനി ടോട്ടൽ ഗ്യാസ് 10%, അദാനി വിൽമർ 10% എന്നിങ്ങനെ മറ്റു ഷെയറുകളും തുടർച്ചയായ ആറാം ദിവസവും നഷ്ടത്തിലാണ്. മാത്രമല്ല എൻഡിടിവി 4.99% വും അദാനി പവർ 4.98% വുമാണ് ഇടിഞ്ഞത്.

അതേസമയം, രാവിലെ വ്യാപാരത്തിൽ അംബുജ സിമന്‍റിന്‍റെ ഓഹരികൾ 9.68 ശതമാനവും എസിസി 7.78 ശതമാനവും ഉയർച്ചയുണ്ടായിട്ടുണ്ട്. 20,000 കോടി ഫോളോ-ഓൺ പബ്ലിക് ഓഫറുമായി (എഫ്‌പി‌ഒ) മുന്നോട്ട് പോകേണ്ടതില്ലെന്നും വരുമാനം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും സ്ഥാപനം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് രാവിലെ വ്യാപാരത്തിൽ അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരികൾ 15% ഇടിവുണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com