ദീർഘകാല നിക്ഷേപം: സ്വർണത്തിനു പുറമേ വെള്ളിയും പരിഗണിക്കാം

ദീര്‍ഘകാല നിക്ഷേപകര്‍ വെള്ളിയെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് ഈ രംഗത്തുള്ളവർ
Silver bars
Silver barsRepresentative image

കൊച്ചി: ദീപാവലി നിക്ഷേപങ്ങളില്‍ സ്വര്‍ണവും വെള്ളിയും ഉണ്ടാകാറുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് താത്പര്യം സ്വര്‍ണത്തോടാണ്. എന്നാല്‍, വെള്ളിയോടുള്ള നിക്ഷേപകരുടെ താത്പര്യം അടുത്തകാലത്തായി കൂടിയിട്ടുമുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ വെള്ളിയെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

രണ്ട് ലോഹങ്ങളും പണപ്പെരുപ്പത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവയാണ്. മാത്രമല്ല ഏതെങ്കിലും ആഗോള അനിശ്ചിതത്വത്തിന്‍റെ സാഹചര്യത്തില്‍ അവ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതുമാകും. എന്നാല്‍, വെള്ളിക്ക് ഉയര്‍ന്ന വ്യാവസായിക ഉപയോഗമുണ്ട്, അതിനാല്‍ ഡിമാന്‍ഡിന്‍റെ കാര്യത്തില്‍ വെള്ളി സ്വര്‍ണത്തെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വര്‍ണത്തേക്കാള്‍ മികച്ച പ്രകടനം വെള്ളി നടത്തുമെന്ന് വിദഗ്ദർ പറയുന്നു. തുടക്കത്തില്‍ കിലോയ്ക്ക് 85,000 രൂപയും അതിനു പിന്നാലെ കിലോയ്ക്ക് 95,000 രൂപയിലേക്കും എത്തും. വെള്ളിയുടെ പിന്തുണ നില 65,500 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് സ്വര്‍ണത്തേക്കാള്‍ ഉയര്‍ന്ന ചാഞ്ചാട്ടം വെള്ളിക്കുണ്ടാകും.

2022ലെ ദീപാവലി കാലത്ത് സ്വര്‍ണ വില 10 ഗ്രാമിന് 50,580 രൂപയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വില 10 ഗ്രാമിന് 59,654 രൂപയാണ്. അതായത് 2022ലെ ദീപാവലി മുതല്‍ ഇതുവരെ സ്വര്‍ണം 18 ശതമാനം റിട്ടേണ്‍ ആണ് നല്‍കിയത്. അതുപോലെ 2022ലെ ദീപവലി കാലത്ത് വെള്ളിയുടെ വില കിലോയ്ക്ക് 57,748 രൂപയായിരുന്നു. ഇപ്പോഴത് 70,025 രൂപയാണ്. വെള്ളി നല്‍കിയ റിട്ടേണ്‍ 21.25 ശതമാനമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com