
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 45,200- രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 5650 രൂപയായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 100 രൂപയുടെ കുറാണ് രേഖപ്പെടുത്തിയിരുന്നത്.