പെട്രോളും വജ്രവുമല്ല, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് സ്മാര്‍ട്ട്ഫോണുകള്‍

ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏകദേശം അഞ്ച് മടങ്ങും ജപ്പാനിലേക്ക് ഏകദേശം നാല് മടങ്ങുമാണു വർധിച്ചതെന്നു സര്‍ക്കാര്‍ കണക്കുകള്‍
Smartphones top India exports

പെട്രോളും വജ്രവുമല്ല, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് സ്മാര്‍ട്ട്ഫോണുകള്‍

Representative image

Updated on

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍, വജ്രങ്ങള്‍ തുടങ്ങിയ പരമ്പരാഗത ചരക്കുകളെ മറികടന്ന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നമായി സ്മാര്‍ട്ട്ഫോണ്‍ മാറി. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏകദേശം അഞ്ച് മടങ്ങും ജപ്പാനിലേക്ക് ഏകദേശം നാല് മടങ്ങുമാണു വർധിച്ചതെന്നു സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2023-24ല്‍ 15.57 ബില്യണ്‍ ഡോളറും 2022-23ല്‍ 10.96 ബില്യണ്‍ ഡോളറും ആയിരുന്ന സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 2024-25ല്‍ 55 ശതമാനം ഉയര്‍ന്ന് 24.14 ബില്യണ്‍ ഡോളറായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍ യുഎസ്, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, ജപ്പാന്‍, ചെക്ക് റിപ്പബ്ലിക് എന്നിവയാണ്.

2022-23ല്‍ ഇന്ത്യയുടെ അമെരിക്കയിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2.16 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 5.57 ബില്യണ്‍ ഡോളറായും 2024-25ല്‍ 10.6 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. ജപ്പാനിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലേക്കും ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 120 മില്യണ്‍ ഡോളറില്‍ നിന്ന് 2024-2025 എത്തിയപ്പോള്‍ കയറ്റുമതി 520 മില്യണ്‍ ഡോളറായി വളര്‍ന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com