

കൊച്ചി: വൈവിധ്യമാര്‍ന്ന എത്നിക്ക് വസ്ത്രങ്ങള്‍ക്ക് 50% വരെ കിഴിവ് വാഗ്ദാനം ചെയ്ത് സോച്ചിന്റെ റെഡ് ഡോട്ട് സെയില്‍ ആരംഭിച്ചു. സാരികള്‍, സല്‍വാര്‍ സ്യൂട്ടുകള്‍, കുര്‍ത്തകള്‍, കുര്‍ത്ത സെറ്റുകള്‍, ഡ്രസ് മെറ്റീരിയലുകള്‍, ട്യൂണിക്കുകള്‍, കഫ്താന് എന്നിവയുള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സോച്ച് ലുക്കുകള്‍ റെഡ് ഡോട്ട് സെയിലില്‍ നിന്നു ലഭിക്കും.
എല്ലാ സോച്ച് സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മുമ്പൊരിക്കലുമില്ലാത്ത വിലയില്‍ 2000ലധികം വസ്ത്ര സ്റ്റൈലുകളാണ് അണിനിരത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒക്കേഷന് ആന്‍ഡ് ഈവനിങ് വെയര്‍ ബ്രാന്‍ഡാണ് സോച്ച്. തങ്ങളുടെ വിശ്വസ്തരായ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് എത്നിക്ക് ശൈലിയുടെ എല്ലാ കാര്യങ്ങളിലും മറ്റാര്‍ക്കും നല്കാന് കഴിയാത്ത ഡീലുകള്‍ നേടാനുള്ള അവസരം നല്‍കുന്നതിനാണ് ദ്വിവര്‍ഷ വില്‍പ്പന നടത്തുന്നത്. 749 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
വിവാഹത്തിനുള്ള കാലാതീതമായ സാരിയായാലും, സായാഹ്ന പാര്‍ട്ടിക്കുള്ള സ്റ്റൈലിഷ് സല്‍വാര്‍ സ്യൂട്ടായാലും, ശീതകാല വാര്‍ഡ്രോബില്‍ ഗ്ലാമര്‍ നിറയ്ക്കുന്ന ഒരു ട്രെന്‍ഡി കുര്ത്തയായാലും, ഓരോ പ്രത്യേക അവസരത്തിനും വേണ്ടി തയാറാക്കിയ വിശിഷ്ടമായ ചമയത്തിന് വേണ്ടിയുള്ള ഒരു നിര തന്നെ കണ്ടെത്താന്‍ സോച്ചിന്റെ റെഡ് ഡോട്ട് സെയിലിലൂടെ സാധിക്കും. ഗഹനമായ ഡിസൈനുകളും കനം കുറഞ്ഞതും ആശ്വാസം നല്കാന് കഴിയുന്നതുമായ തുണിത്തരങ്ങള്‍ക്കൊപ്പം, പരമ്പരാഗതവും സമകാലികവുമായ ശൈലികളുടെ സമന്വയവും ഉത്സവകാല പ്രചോദിതമായ നിറങ്ങളുടെ പാലറ്റും സോച്ച് അവതരിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് soch.com സന്ദര്‍ശിക്കുക.