രാജ്യത്തെ വനിതാ സംരംഭകര്‍ക്ക് 'സ്റ്റാന്‍ഡ് അപ് ഇന്ത്യ ലോൺ'

10 ലക്ഷം മുതല്‍ 1 കോടി വരെ ഈടില്ലാതെ വായ്പ
'Stand Up India Loan' for women entrepreneurs
'Stand Up India Loan' for women entrepreneurs

രാജ്യത്തെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ നിലവിലുണ്ട്. സംരംഭകത്വത്തിലേക്കിറങ്ങുന്ന വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ വിവിധ വായ്പാ പദ്ധതികളും സ്കില്‍ ഡെവലപ്മെന്‍റ് പദ്ധതികളുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നത്.

ഇതില്‍ പ്രധാനപ്പെട്ടതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡ് അപ് ഇന്ത്യ സംരംഭകത്വ വായ്പാ പദ്ധതി. പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍ എന്നീ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. കണക്കുപ്രകാരം നവംബര്‍ 20 വരെ 2.29 ലക്ഷത്തിലധികം അപേക്ഷകളില്‍ 53,822 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 46,894 കോടി രൂപയുടേത് വിതരണം ചെയ്തുകഴിഞ്ഞു. 2.08 ലക്ഷം സംരംഭകര്‍ക്കാണിത്.

സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്കീം

2016ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു പട്ടിക ജാതി പട്ടിക വര്‍ഗ സംരംഭകനും ഓരോ വായ്പകള്‍ ഓരോ വര്‍ഷവും നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നതാണ് പദ്ധതിയുടെ നിബന്ധന. പ്രത്യേക സബ്സിഡി പറയുന്നില്ലെങ്കിലും മറ്റ് സര്‍ക്കാര്‍ സബ്സിഡികള്‍ക്ക് അര്‍ഹത ഉള്ളവയാണ് ഈ വായ്പ. പുതിയ പദ്ധതികള്‍ക്ക് ഈടില്ലാതെ തന്നെ വായ്പ അനുവദിക്കും. നിര്‍മാണ മേഖല, സേവന മേഖല, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപാര മേഖല എന്നിവയിലേതെങ്കിലും ആയിരിക്കണം സംരംഭം.

ഓണ്‍ലൈനായി അപേക്ഷിക്കാം

standupmitra.in എന്ന വെബ്സൈറ്റ് മുഖേനയാണ് സ്കീമിനായി അപേക്ഷിക്കേണ്ടത്. "യു മെ ആക്സസ് ലോൺസ്' എന്ന വിഭാഗത്തില്‍ "അപ്ലെ ഹിയർ' എന്നതില്‍ ക്ലിക്ക് ചെയ്യുക. പുതിയ സംരംഭകയാണോ നിലവില്‍ ബിസിനസ് ഉള്ള ആളാണോ തുടങ്ങിയ വിവരങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ ന്യൂ എന്‍റർപ്രണർ, എക്സിസ്റ്റിങ് എന്‍റർപ്രണർ അല്ലെങ്കിൽ സെൽഫ് എംപ്ലോയ്ഡ് പ്രൊഫഷണൽ എന്നീ ഓപ്ഷനുകളില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കുക. പേര്, ഇ-മെയില്‍ ഐഡി എന്നിവ നല്‍കുക. ഒടിപി നല്‍കുക. വ്യക്തിഗത വിവരങ്ങളും ബിസിനസ് സംബന്ധിച്ച വിവരവും നല്‍കുക. മുമ്പ് ലോണ്‍ ഏതെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അതും നല്‍കുക. വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ "സേവ്' ബട്ടൺ ക്ലിക്ക് ചെയ്യുക.

"ഹാൻഡ്ഹോൾഡിങ് ഏജൻസീസ്' ക്ലിക്ക് ചെയ്താല്‍ വായ്പ എടുക്കാന്‍ സഹായിക്കുന്ന ഏജന്‍സികളുടെ സഹായം ആവശ്യപ്പെടാം. "ലോൺ എൻക്വയറി' ക്ലിക്ക് ചെയ്താല്‍ ലോണിന്‍റെ വിശദ വിവരങ്ങൾ അറിയാം. "നോളജ് സെന്‍റർ' ക്ലിക്ക് ചെയ്താല്‍ സംരംഭകത്വ പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. "ന്യൂ ആപ്ലിക്കേഷൻ' ക്ലിക്ക് ചെയ്താല്‍ അപേക്ഷ സമര്‍പ്പിക്കാം, ബാങ്കിനായുള്ള വിവരങ്ങളാണിവ. ഫോം ഫില്‍ ചെയ്ത് സബ്മിറ്റ് ചെയ്താല്‍ പ്രോസസിങ് ആരംഭിക്കും. പിന്നീട് അപേക്ഷ സ്വീകരിച്ച ബാങ്ക് നേരില്‍ ബന്ധപ്പെടും.

സ്റ്റാന്‍ഡപ്പ് മിത്ര പോര്‍ട്ടലില്‍ ഓരോ ജില്ലയിലും ഈ വായ്പയ്ക്കായി സഹായിക്കുന്ന ലീഡ് ഡിസ്ട്രിക്റ്റ് മാനെജര്‍മാരുടെ ലിസ്റ്റ് ഉണ്ട്. ഇതില്‍ നിന്നും നിങ്ങളുടെ ജില്ലയിലെ ലീഡ് മാനെജരെ കണ്ടെത്തി ബാങ്കിലെത്തി അപേക്ഷിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com