ഓഹരി വിപണി തട്ടിപ്പ്: സെബി മുൻ ചെയർപേഴ്‌സണെതിരേ കേസെടുക്കാൻ നിർദേശം

സെബി ഡയറക്‌ടർ ബോർഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേസെടുത്തത്.
stock market fraud: order to file case against former sebi chairperson madhabi Puri buch

മാധബി പുരി ബുച്ച്

Updated on

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (സെബി) മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരേയും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. മുംബൈയിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കാണ് പ്രത്യേക കോടതി നിർദേശം.

‌സ്പെഷ്യൽ ആന്‍റികറപ്ഷൻ ബ്യൂറോ (എസിബി) കോടതിയാണ് നിർദേശം നൽകിയിരിക്കുന്നത്. സെബി ഡയറക്‌ടർ ബോർഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാധബിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും എസിബി കോടതി ജഡ്ജ് എസ്.ഇ. ബങ്കാർ പ്രസ്താവിച്ചു. സ്‌പെഷ്യല്‍ ആന്‍റി കറപ്ഷന്‍ ബ്യൂറോയോട് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സെബിയുടെ മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായൺ, കമലേഷ് ചന്ദ്ര വർഷ്‌ണി, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്‌ഇ) സിഇഒ സുന്ദരരാമൻ രാമമൂർത്തി, മുൻ ചെയർമാനും പൊതുതാൽപ്പര്യ ഡയറക്ടറുമായ പ്രമോദ് അഗർവാൾ എന്നിവർക്കെതിരേ കേസെടുക്കാനാണ് കോടതി നിർദ്ദേശം നൽകിയത്.

കാൾസ് റിഫൈനറീസ് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിങിൽ വൻ സാമ്പത്തിക തട്ടിപ്പും അഴിമതിയും ആരോപിച്ച് താനെയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകൻ സപൻ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കമ്പനിയുടെ ലിസ്റ്റിങ് അനുവദിച്ചുകൊണ്ട് കോർപ്പറേറ്റ് തട്ടിപ്പിന് മാധബിയടക്കം അഞ്ച് പേരും വഴിയൊരുക്കിയെന്നാണ് കേസിലെ പ്രധാന ആരോപണം.

നീതിനിർവഹണ ഏജൻസികളുടെയും സെബിയുടെയും നിഷ്‌ക്രിയത്വമാണ് കോടതി ഇടപെടലിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും വിധിയിൽ ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി തവണ പൊലീസ് സ്റ്റേഷനുകളിലും സെബിയെയും സമീപിച്ചിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ കോടതിയോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com