വിപണിയില്‍ റെക്കോഡ് പ്രകടനങ്ങള്‍ | സ്റ്റോക്ക് റിവ്യൂ

സെന്‍സെക്സ് 1619 പോയിന്‍റും നിഫ്റ്റി സൂചിക 510 പോയിന്‍റും പ്രതിവാര മികവിലാണ്.
വിപണിയില്‍ റെക്കോഡ് പ്രകടനങ്ങള്‍ | സ്റ്റോക്ക് റിവ്യൂ

കെ ബി ഉദയഭാനു

ആഭ്യന്തര, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍നിര രണ്ടാം നിര ഓഹരികളില്‍ കാണിച്ച താത്പര്യം വിപണിയില്‍ റെക്കോഡ് പ്രകടനങ്ങള്‍ക്ക് അവസരം ഒരുക്കി. തുടര്‍ച്ചയായ നാലാം വാരത്തിലും മികവ് നിലനിര്‍ത്താന്‍ വിപണിക്കായി. സെന്‍സെക്സ് 1619 പോയിന്‍റും നിഫ്റ്റി സൂചിക 510 പോയിന്‍റും പ്രതിവാര മികവിലാണ്.

തെരഞ്ഞടുപ്പ് അടുത്തങ്കിലും യാതോരു വിധ ചാഞ്ചാട്ടങ്ങള്‍ക്കും അവസരം നല്‍ക്കാത്ത യരത്തിലുള്ള ചുവടുവയ്പ്പാണ് ഓരോ വാരവും മാര്‍ക്കറ്റ് കാഴ്ച്ചവയ്ക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ ബാങ്കിങ് മേഖല നിക്ഷേപത്തിന് അനുയോജ്യമെന്ന വിദേശ വിലയിരുത്തലുകള്‍ വിപണിയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കി മാറ്റാം. ജെ.പി. മോര്‍ഗന് പുറകെ മൂഡീസ് റേറ്റിങ്ങും അനുകൂല വിലയിരുത്തല്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ മുന്നേറ്റത്തിന് വേഗത പകരാം.

ബോംബെ സൂചിക മുന്‍വാരത്തിലെ 73,806 പോയിന്‍റില്‍ നിന്നും 73,994 ലെ റെക്കോര്‍ഡ് ഭേദിച്ച് പുതിയ ഉയരമായ 74,245 വരെ ചുവടുവെച്ചു ശേഷം വ്യാഴാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിങില്‍ 74,119 പോയിന്‍റിലാണ്. ഒരു മാസ കാലയളവില്‍ സെന്‍സെക്സ് 2.73 ശതമാനം ഉയര്‍ന്നു. ഈസ്റ്ററിന് മുന്നോടിയായി അമേരിക്കന്‍ മാര്‍ക്കറ്റില്‍ നിന്നും അനുകൂല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ സെന്‍സെക്സിന് 75,000 ലെ പ്രതിരോധം അതിവേഗത്തില്‍ മറികടക്കാനാവും.

നിഫ്റ്റി സൂചിക 22,378 ല്‍ നിന്നും 22,229 ലേയ്ക്ക് ഒരവസരത്തില്‍ താഴ്ന്നങ്കിലും ശക്തമായ തിരിച്ചു വരവില്‍ സൂചിക 22,378 ലെ റെക്കോര്‍ഡ് മറികടന്ന് വീണ്ടും 147 പോയിന്‍റ് ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതലമായ 22,525 ല്‍ വ്യാഴാഴ്ച്ച സൂചികയെത്തി.

വെളളിയാഴ്ച്ച വിപണി അവധിയായതിനാല്‍ വ്യാഴാഴ്ച്ച ഇടപാടുകാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചതിനാല്‍ വിപണി ക്ലോസിങില്‍ സൂചക 22,493 പോയിന്‍റിലാണ്. നിഫ്റ്റി സൂചികയുടെ മറ്റ് സാങ്കേതിക ചലനങ്ങള്‍ ഡെയ്ലി ചാര്‍ട്ടില്‍ വിലയിരുത്തിയാല്‍ ഇന്‍ഡിക്കേറ്ററുകള്‍ പലതും ഓവര്‍ ബ്രോട്ടാണ്.

നിഫ്റ്റി ഫ്യൂച്ചര്‍ വാരാരംഭത്തില്‍ അല്‍പ്പം തളര്‍ന്നങ്കിലും പിന്നീട് കരുത്ത് തിരിച്ചു പിടിച്ചതോടെ മാര്‍ച്ച് നിഫ്റ്റി 22,507 ല്‍ നിന്നും 22,619 വരെ കയറി. വ്യാപാരാന്ത്യം സൂചിക 22,538 പോയിന്‍റിലാണ്. സാങ്കേതിമായി ബുള്ളിഷായി നീങ്ങുന്ന മാര്‍ച്ച് ഫ്യൂച്ചറിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് മുന്‍ വാരത്തിലെ 141.9 ലക്ഷം കരാറുകളില്‍ നിന്നും 154.8 ലക്ഷം കരാറായി ഉയര്‍ന്നത് മുന്നേറ്റ സാധ്യതകള്‍ക്ക് ശക്തിപകരുന്നു.

വിദേശ ഫണ്ടുകള്‍ വാരാരംഭദിനത്തില്‍ 544 കോടി രൂപയുടെ വില്‍പ്പന നടത്തിയെങ്കിലും പിന്നിടുള്ള ദിവസങ്ങളില്‍ അവര്‍ വാങ്ങലുകാരായി 10,645 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ പോയവാരം മൊത്തം 10,129 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. ഡോളറിന് മുന്നില്‍ 82.91 ല്‍ ഇടപാടുകള്‍ തുടങ്ങിയ രൂപ വ്യാപാരാന്ത്യം ആറ് മാസത്തെ ഏറ്റവും മികച്ച നിലവാരമായ 82.72 യ്ക്ക് ശക്തിപ്രാപിച്ചു. രൂപ ശക്തിപ്രാപിച്ചാല്‍ 82.72 വരെ നീങ്ങാമെന്ന കാര്യം മുന്‍വാരം ഇതേ കോളത്തില്‍ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ നാലിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയില്‍ നീങ്ങുന്ന രൂപ ഈ വാരം നേരിയ റേഞ്ചില്‍ കയറി ഇറങ്ങാം. വിദേശ ഫണ്ടുകള്‍ കടപത്രത്തില്‍ നിക്ഷപത്തിന് കാണിച്ച ഉത്സാഹം ഒരു പരിധി വരെ വിനിമയ വിപണിയില്‍ രൂപ നേട്ടമാക്കി മാറ്റി. ജനുവരി പിറന്നശേഷം ഫോറെക്സ് മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ മികവ് കാണിച്ച ഏഷ്യന്‍ നാണയം ഇന്ത്യന്‍ രൂപയാണ്.

മുന്‍നിര ഓഹരിയായ ടാറ്റാ സ്റ്റീല്‍ 11.60 ശതമാനം മികവില്‍ 157 രൂപയായി. ടാറ്റാ മോട്ടേഴ്സ് ഒന്‍പത് ശതമാനം ഉയര്‍ന്ന് 1039 രൂപയിലുമെത്തി. ഏയര്‍ടെല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി, എച്ച്‌യുഎല്‍, ടിസിഎസ്, ഐടിസി, ആര്‍ഐഎല്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ തുടങ്ങിയവയിലും നിഷേപകര്‍ താത്പര്യം കാണിച്ചു.

ന്യൂയോര്‍ക്കില്‍ സ്വര്‍ണത്തില്‍ ശക്തമായ മുന്നേറ്റം. അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയരുമെന്ന ആശങ്ക നിക്ഷപകരെ സ്വര്‍ണത്തിലേയ്ക്ക് അടുപ്പിച്ചു. ട്രോയ് ഔണ്‍സിന് 2082 ഡോളറില്‍ ഇടപാടുകള്‍ തുടങ്ങിയ സ്വര്‍ണം 2195 ഡോളര്‍ വരെ കയറിയ ശേഷം വാരാവസാനം 2185 ഡോളറിലാണ്. ഈ വാരം 2200 ഡോളര്‍ മറികടക്കാനാവും ആദ്യ ശ്രമം. ഒരു മാസത്തില്‍ വിപണി ഏഴ് ശതമാനം മുന്നേറി. ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വില 310 ഡോളര്‍ ഉയര്‍ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com