വലുപ്പത്തിൽ പെന്‍റഗണിനെ പിന്നിലാക്കി സൂറത്ത് ഡയമണ്ട് ബോഴ്സ്

ലോകത്തെ ഏറ്റവും വലിയ ഓഫിസ് സ്‌പെയ്‌സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി
Surat Diamond Bourse
Surat Diamond Bourse
Updated on

സൂറത്ത്: ലോകത്തെ ഏറ്റവും വലിയ ഓഫിസ് സ്‌പെയ്‌സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി സൂറത്ത് ഡയമണ്ട് ബോഴ്‌സ്. പെന്‍റഗണിന്‍റെ റെക്കോര്‍ഡ് തകര്‍ത്താണ് ഗുജറാത്തില്‍ പുതുതായി നിർമിച്ച കെട്ടിടം നേട്ടം കൈവരിച്ചത്. ഇവിടെ 4700 അധികം വജ്ര വ്യാപാര സ്ഥപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

15 നിലകളുള്ള ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകള്‍ ഈ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ലോകത്തിലെ 90 ശതമാനം വജ്രങ്ങളും ഖനനം ചെയ്യുന്ന രത്‌ന തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിലെ ഒരു വജ്ര വ്യാപാര കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും. സൂറത്ത് നേടിയ പുതിയ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു.

സൂറത്തിലെ വജ്ര വ്യവസായത്തിന്‍റെ ചലനാത്മകതയും വളര്‍ച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് കാണിക്കുന്നു. ഇത് ഇന്ത്യയുടെ സംരംഭകത്വത്തിന്‍റെ തെളിവ് കൂടിയാണെന്നും അദേഹം പറഞ്ഞു. വ്യാപാരം, നവീനാശയം, സഹകരണം എന്നിവയുടെ കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നഗരത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത സൂറത്ത് ഡയമണ്ട് ബോഴ്‌സ് കട്ടര്‍മാര്‍, പോളിഷര്‍മാര്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ വജ്ര മേഖലയില്‍ പ്രവര്‍ത്തികുന്ന 65,000ലധികം പേരുടെ ഒരു സമഗ്ര കേന്ദ്രമാണ്. 7.1 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടമായ പെന്‍റഗണിനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

35 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന 15 നിലകളുള്ള അതിമനോഹരമായ സമുച്ചയത്തില്‍, നടുവില്‍ നിന്ന് ഉത്ഭവിക്കുന്ന ഒമ്പത് പരസ്പരം ബന്ധിപ്പിച്ച ചതുരാകൃതിയിലുള്ള ഓഫിസുകളുടെ സവിശേഷമായ രൂപകല്‍പ്പനയാണ് ബോഴ്‌സ് അവതരിപ്പിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട കാലതാമസങ്ങള്‍ ഭാഗികമായി തടസപ്പെടുത്തിയെങ്ങിലും നാല് വര്‍ഷത്തില്‍ കെട്ടിടത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

സൂറത്ത് ഡയമണ്ട് ബോഴ്‌സ് നവംബറില്‍ തുറന്നുകൊടുക്കും. ഈ വര്‍ഷാവസാനം ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടക്കും. 4,700ലധികം ഓഫിസ് സ്‌പെയ്‌സുകള്‍ ഈ ബോഴ്‌സിനുണ്ട്. ഇത് ചെറിയ ഡയമണ്ട് കട്ടിങ്, പോളിഷിങ് വര്‍ക്ക്‌ഷോപ്പുകളായി പ്രവര്‍ത്തിക്കും. വികസനത്തില്‍ 131 എലിവേറ്ററുകളും തൊഴിലാളികള്‍ക്കുള്ള ഡൈനിങ്, റീട്ടെയില്‍, വെല്‍നസ്, കോണ്‍ഫറന്‍സ് സൗകര്യങ്ങളും ഉള്‍പ്പെടുന്നു. നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വിശാലമായ സമുച്ചയത്തിന്‍റെ ചില അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു.

ഇന്ത്യന്‍ വാസ്തുവിദ്യാ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ട്രെയിനില്‍ മുംബൈയിലേക്കുള്ള ദൈനംദിന യാത്ര ഒഴുവാക്കാന്‍ ഈ കെട്ടിടം സഹായകമാകും. വജ്രവ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ‘മികച്ച ഓപ്ഷന്‍’ആണ് ഇതെന്നും പ്രോജക്ടിന്‍റെ സിഇഒ മഹേഷ് ഗധാവി പറഞ്ഞു. അന്താരാഷ്ട്ര ഡിസൈന്‍ മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് സൂറത്ത് ഡയമണ്ട് ബോഴ്‌സിന്‍റെ നിർമാണം നടത്തിയത്. നിർമാണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ഓഫിസുകളും ഡയമണ്ട് കമ്പനികള്‍ വാങ്ങിയതിനാല്‍, ഡിമാന്‍ഡ് അനുസരിച്ചാണ് പദ്ധതിയുടെ വലുപ്പം നിർണയിക്കുന്നത്.

ചെറുതും വലുതുമായ ബിസിനസുകള്‍ക്ക് ഒരു ലെവല്‍ പ്ലേയിങ് ഫീല്‍ഡ് സൃഷ്ടിക്കുന്നതിനാണ് ഇതിന്‍റെ ലേഔട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഫിസുകള്‍ ഒരു സെന്‍ട്രല്‍ കോറിഡോര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് എല്ലാതരത്തിലും സൗകര്യപ്രദമായ പ്രവേശനം നല്‍കുന്നു. ഏത് എന്‍ട്രി ഗേറ്റില്‍ നിന്നും ഏഴ് മിനിറ്റില്‍ കൂടാതെ ഓഫിസുകളില്‍ എത്താന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടത്തിന്‍റെ നിർമാണമെന്ന് മോര്‍ഫോജെനിസിസിന്‍റെ സഹസ്ഥാപകയായ സൊനാലി റസ്‌തോഗി പറഞ്ഞു. ഇന്ത്യന്‍ വജ്രവ്യാപാരത്തെക്കുറിച്ചുള്ള സ്ഥാപനത്തിന്‍റെ ഗവേഷണവും കെട്ടിടത്തിന്‍റെ രൂപകല്‍പ്പനയെ സ്വാധീനിച്ചു. വ്യാപാരികളുടെ ഒത്തുചേരലിനുള്ള ഇടമായി വര്‍ത്തിക്കാന്‍ കഴിയുന്ന ഒമ്പത് നടുമുറ്റങ്ങള്‍ സമുച്ചയത്തിനുള്ളില്‍ ഉണ്ടെന്ന് റസ്‌തോഗി എടുത്തു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com