തൊഴിൽ തർക്കം തീർപ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർധിപ്പിച്ചു

മാർച്ച്‌ 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
Swiggy employees wages increased

തൊഴിൽ തർക്കം തീർപ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർധിപ്പിച്ചു

Representative image
Updated on

തിരുവനന്തപുരം:​ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു. റസ്റ്റോ​റന്‍റ് മുതൽ ഡെലിവറി പോയിന്‍റ് വരയുള്ള ദൂരത്ത് കിലോമീറ്ററിന് 6 രൂപ 50 പൈസ നിരക്കിൽ വ​ർ​ധന വരുത്തി.

ഒരു ഡെലിവറിക്ക് മിനിമം കൂലിയായി 25 രൂപ ഉറപ്പാക്കി. ഡെലിവറി പാർട്‌ണർ നിൽക്കുന്ന സ്ഥലത്തു നിന്ന് റ​സ്റ്റോറന്‍റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 5 രൂപ എന്ന നിരക്കിലും ഡെലിവറി പൂർത്തീകരിച്ചുള്ള റിട്ടേൺ ദൂരത്തിന് കിലോമീറ്ററിന് 6 രൂപ നിരക്ക് വ്യവസ്ഥകളോടെ അംഗീകരിച്ചുമാണ് കൂലി പുതുക്കി നിശ്ചയിച്ചത്. മാർച്ച്‌ 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നറിയിച്ച് തൊഴിലാളികളുടെ സംയുക്ത സമരസമിതി സമർപ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രിയുടെ നിർദേശാനുസരണം നടന്ന ചർച്ചയിലാണ് തീരുമാനം. അഡീഷണൽ ലേബർ കമ്മി​ഷണർ കെ.എം.​ സുനിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി​ഐ​ടിയു പ്രതിനിധി സുകാർണോ, ഐ​എൻ​ടി​യു​സി ​പ്രതിനിധി പ്രതാപൻ, എഐ​ടിയു​സി ​പ്രതിനിധി സജിലാൽ, റീജ്യണൽ ഡയറക്റ്റർ റാഹത്ത് ഖന്ന തുടങ്ങിയവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com