നീന്തി നീന്തി പ്രായം കുറയ്ക്കാം; മുതിർന്ന പൗരന്മാർക്കായി നീന്തൽ പരിശീലന പദ്ധതി തുടങ്ങി

സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ രാജീവ് കുമാർ ചൗധരി പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു
നീന്തി നീന്തി പ്രായം കുറയ്ക്കാം; മുതിർന്ന പൗരന്മാർക്കായി നീന്തൽ പരിശീലന പദ്ധതി തുടങ്ങി

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ ശാരീരിക ക്ഷമതയും മാനസിക ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേൻ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബുമായി ചേർന്നാണ് തിരുവനന്തപുരത്ത് ഈ പദ്ധതിക്ക് തുടക്കമിട്ടത്. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ രാജീവ് കുമാർ ചൗധരി പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.

നഗരത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ റോയൽ ട്രീറ്റ് ഫൗണ്ടേഷൻ അംഗങ്ങളായ 30ഓളം പേർ തുടക്ക ബാച്ചിൽ പരിശീലനം ആരംഭിച്ചിട്ടുള്ളത്. നീന്തൽ, ജല വ്യായാമങ്ങൾ എന്നിവ ഉൾപ്പെടുന്ന 15 ദിവസത്തെ പരിശീലനമാണ് പ്രത്യേക ഫീസ് ഇളവോടെ നൽകുന്നത്. വിദഗ്ധരായ പരിശീലകരും ഉണ്ട്. പരിശീലനത്തിനു ശേഷവും നീന്തലും വ്യായാമങ്ങളും തുടരാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബിലെ അത്യാധുനിക സ്വിമ്മിങ് പൂളിലാണ് പരിശീലനം. ഇന്റർനാഷൻൽ സ്വിമ്മിങ് ഫെഡറേഷന്റെ (ഫിന) സാങ്കേതിക മാനദണ്ഡങ്ങൾ അനുസരിച്ച് നവീകരിച്ച നീന്തൽ കുളമാണിത്.

ചടങ്ങിൽ കേരള സ്പോർട്സ് ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ അജയകുമാർ, ഓപ്പറേഷൻ മാനേജർ രാധിക ആർ പി എന്നിവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com