
യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിച്ച് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്
ദുബായ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ പുതിയ രണ്ട് സ്റ്റോറുകൾ കൂടി ദുബായിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജ്വല്ലറിയുടെ ആറാമത്തെ ഷോറൂം ദെയ്‌റ ഗോൾഡ് ലാൻഡ് ബിൽഡിങ്ങിലും ഏഴാമത്തെ ഷോറൂം അൽ മുത്തീനയിലുമാണ് ഉദ്‌ഘാടനം ചെയ്തത്.
ഡയമണ്ട്, ലൈറ്റ് വെയിറ്റ് ജ്വല്ലറി, പ്രെഷ്യസ് ജ്വല്ലറി, ഇറ്റാലിയൻ, കസ്റ്റമൈസ്ഡ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നതെന്നും ഉദ്ഘാടനത്തോട് അനുബന്ധിച്ച് മേക്കിങ് ചാർജ് ഈടാക്കില്ലെന്നും നിരവധി സമ്മാനങ്ങൾ നൽകുമെന്നും മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു.
ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 60% ഓഫർ കൂടാതെ 750 ദിർഹം ക്യാഷ് ബാക്ക് ലഭിക്കുമെന്നും മുജീബ് റഹ്മാൻ അറിയിച്ചു.
ദുബായിലെ മീന ബസാർ, ഇത്ര കമ്മ്യൂണിറ്റി ദേര, യൂണിയൻ മെട്രോ എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീർ ഷാഫിയും വ്യക്തമാക്കി.
ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യുഎസ്, യുകെ, സിങ്കപ്പുർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്‌വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ പറഞ്ഞു.