ടാ​റ്റ മോ​ട്ടോ​ഴ്സി​ന്‍റെ പു​തി​യ പി​ക്ക​പ്പു​ക​ള്‍ വി​പ​ണി​യി​ൽ‌

ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ഷ്ക​രി​ച്ച പ​തി​പ്പു​ക​ളും നി​ര​ത്തു​ക​ളി​ലെ​ത്തു​ക
Tata Motors launches all-new Intra V70 pickup, Intra V20 Gold pickup and Ace HT+
Tata Motors launches all-new Intra V70 pickup, Intra V20 Gold pickup and Ace HT+

തൃ​ശൂ​ര്‍: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വാ​ണി​ജ്യ വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ ടാ​റ്റ മോ​ട്ടോ​ഴ്സ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഇ​ന്‍ട്ര വി70, ​വി20 ഗോ​ള്‍ഡ് പി​ക്ക​പ്പു​ക​ളും എ​യ്സ് എ​ച്ച്ടി​പ്ല​സും അ​വ​ത​രി​പ്പി​ച്ചു. തു​ട​ക്കം മു​ത​ല്‍ അ​വ​സാ​നം വ​രെ​യു​ള്ള ഗ​താ​ഗ​തം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യ്ക്ക് അ​നു​സൃ​ത​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

കു​റ​ഞ്ഞ ചെ​ല​വി​ല്‍ കൂ​ടു​ത​ല്‍ ലോ​ഡു​ക​ള്‍ കൂ​ടു​ത​ല്‍ ദൂ​ര​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ക്ലാ​സ് ഫീ​ച്ച​റു​ക​ളി​ല്‍ മി​ക​ച്ച​ത് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ള്‍, ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും ഉ​യ​ര്‍ന്ന ലാ​ഭ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ന​ല്‍കു​ന്ന വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കാം.

ഇ​തോ​ടൊ​പ്പം ടാ​റ്റ മോ​ട്ടോ​ഴ്സി​ന്‍റെ ജ​ന​പ്രി​യ വാ​ണി​ജ്യ വാ​ഹ​ന മോ​ഡ​ലു​ക​ളാ​യ ഇ​ന്‍ട്രാ വി 50, ​എ​യ്സ് ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പു​ക​ളും ക​മ്പ​നി പു​റ​ത്തി​റ​ക്കി. ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ഷ്ക​രി​ച്ച പ​തി​പ്പു​ക​ളും നി​ര​ത്തു​ക​ളി​ലെ​ത്തു​ക.

ഈ ​പു​തി​യ ലോ​ഞ്ചു​ക​ളി​ലൂ​ടെ, ടാ​റ്റ മോ​ട്ടോ​ഴ്സ് ചെ​റി​യ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും പി​ക്ക​പ്പു​ക​ളു​ടെ​യും വി​ശാ​ല​മാ​യ ശ്രേ​ണി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഉ​പ​യോ​ക്താ​ക്ക​ളെ അ​വ​രു​ടെ ആ​വ​ശ്യ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വാ​ഹ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണി​ത്. രാ​ജ്യ​ത്തെ എ​ല്ലാ ടാ​റ്റ മോ​ട്ടോ​ഴ്സ് വാ​ണി​ജ്യ വാ​ഹ​ന ഡീ​ല​ര്‍ഷി​പ്പു​ക​ളി​ലും പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ബു​ക്കി​ങും ആ​രം​ഭി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com