തിന്നർ നിർമാണം: കുറഞ്ഞ മുതൽമുടക്ക്, കൂടുതൽ വരുമാനം

ചെറുകിട സംരംഭമായി കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിച്ചു മികച്ച വരുമാനം തിന്നർ നിർമാണത്തിലൂടെ നേടാം. കേരളത്തിൽ എവിടെയും തുടങ്ങാവുന്ന സംരംഭമാണ്
തിന്നർ നിർമാണം: കുറഞ്ഞ മുതൽമുടക്ക്, കൂടുതൽ വരുമാനം

കേരളത്തിലെ നിർമ്മാണ മേഖലയിൽ ധാരാളമായി ഉപയോഗപ്പെടുന്ന ഉൽപന്നമാണു തിന്നർ. ചെറുകിട സംരംഭമായി കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിച്ചു മികച്ച വരുമാനം തിന്നർ നിർമാണത്തിലൂടെ നേടാം. കേരളത്തിൽ എവിടെയും തുടങ്ങാവുന്ന സംരംഭമാണ്. ഉപകരണങ്ങൾ, ബ്രഷുകൾ എന്നിവ ക്ലീൻ ചെയ്യുന്നതിനും യൂണിറ്റിന്‍റെ വിസ്കോസിറ്റി കുറയ്ക്കുന്നതിനും പൊട്ടിച്ച പെയിന്‍റ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഫർണീച്ചർ പോളിഷിംഗ് വാഹനങ്ങളുടെ പെയിന്‍റിങ് എപ്പോക്സി മിക്‌സിംഗ് തുടങ്ങിയ അനവധി മേഖലകളിൽ വിവിധ തരത്തിലുള്ള തിന്നറുകൾ ഉപയോഗിക്കുന്നുണ്ട്. എൻ.സി തിന്നർ, ഇനാമൽ തിന്നർ, എപ്പോക്സി തിന്നർ, പി.യൂ തിന്നർ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വിവിധ ക്വാളിറ്റിയിൽ ഉള്ളതുമായ തിന്നറുകൾ വിപണിയിൽ ലഭ്യമാണ്.

സാധ്യതകൾ

കുറഞ്ഞ മുതൽ മുടക്കും അസംസ്‌കൃത വസ്തുക്കളുടെ സുഗമമായ ലഭ്യതയും ഈ വ്യവസായത്തിന്‍റെ സാധ്യത വർധിപ്പിക്കുന്നു. നിർമാണ പ്രക്രിയയിൽ പ്രാവിണ്യം നേടിയ സാധാരണക്കാർക്കു പോലും തിന്നർ നിർമാണം സുഗമമായി നിർവഹിക്കാനാകും . നാനോ സംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ഒന്നാണ് തിന്നർ നിർമാണം. വലിയ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്നതും തിന്നർ നിർമാണത്തെ സംരംഭക സൗഹൃദമാക്കുന്നു .

മാർക്കറ്റിംഗ്‌

പ്രധാനമായി ഹാർഡ്‌വെയർ ഷോപ്പുകൾ വഴിയാണ് വിൽപ്പന. തിന്നർ ഉപയോഗിക്കുന്ന വിവിധ വ്യവസായങ്ങൾക്ക് നേരിട്ട് സപ്ലൈ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ട്. ജനങ്ങൾക്ക് നേരിട്ട് വിൽക്കുന്നതിനേക്കാൾ വിവിധ മേഖലകളിലെ വിദഗ്ധരായ തൊഴിലാളികളാണ് തിന്നർ വാങ്ങുന്നത് എന്നതിനാൽ മാർക്കറ്റിംഗ് സുഗമമാണ്. നേരിട്ടുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾക്കു വളരെ പ്രാധാന്യമുള്ള ഉൽപന്നമാണു തിന്നർ.

നിർമാണ രീതി

വിവിധ ക്വാളിറ്റിയിൽ ഉള്ള തിന്നറുകൾ നിർമിക്കുന്നതിന് വ്യത്യസ്തമായ മിക്സിങ് രീതികളാണ് അവലംബിക്കുന്നത്. പൊതുവായി ടോൾവിൻ , അസെറ്റോൺ, ഈതൈൽ അസെറ്റൈറ്റ്, ബ്യുടൈൽ അസെറ്റൈറ്റ് എന്നിവ നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്ത് സൂക്ഷിച്ച വച്ചതിനു ശേഷം വിവിധ അളവുകളിലുള്ള ബോട്ടിലുകളിലും കാനുകളിലും നിറച്ച് ബ്രാൻഡ് ചെയ്ത് വിൽക്കാം.

മൂലധന നിക്ഷേപം

(പ്രതി ദിനം 200 ലിറ്റർ തിന്നർ ഉത്പാദിപ്പിച്ചു വിപണനം നടത്തുന്നതിനുള്ളത് )

1 . സംഭരണത്തിനും മിക്സിങ്ങിനുമായുള്ള ടാങ്കുകൾ : 50,000 .00

2 . ഫില്ലിംഗ് സംവിധാനങ്ങൾ : 10,000 .00

3 . മിക്സിങ് ഉപകരണങ്ങൾ : 5,000 .00

4 . അനുബന്ധ സംവിധാനങ്ങൾ : 20,000 .00

5 . പ്രവർത്തന മൂലധനം : 50,000 .00

____

ആകെ 1,35,000 .00

പ്രവർത്തന വരവ്- ചിലവ് കണക്ക്

ചിലവ്

(പ്രതിദിനം 200 ലിറ്റർ ഉത്പാദിപ്പിച്ച വിതരണം നടത്തുന്നതിനുള്ള ചിലവ് )

1 . ടോൾവിൻ, അസെറ്റോൺ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ. : 13,000 .00

2 . ക്യാനുകൾ / ബോട്ടിലുകൾ : 300 .00

3 . ജീവനക്കാരുടെ വേതനം : 500 .00

4 . ട്രാൻസ്പോർട്ടേഷൻ :1000 .00

5 . മറ്റു ചിലവുകൾ : 100 .00

___

ആകെ 14900.00

വരവ്

(200 ലിറ്റർ തിന്നർ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത് )

1 . എം.ആർ.പി : 160 *200 = 32,000.00

2 . ഉല്പാദകന് ലഭിക്കുന്നത് 114 * 200 ലിറ്റർ = 22800.00

ലാഭം

ഉല്പാദകന് ലഭിക്കുന്നത് : 22,800

ഉല്പാദന ചിലവ് : 14,300

പ്രതിദിന ലാഭം : 7,900

സാങ്കേതിക വിദ്യ പരിശീലനം

തിന്നർ നിർമാണത്തിന്‍റെ സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.

ഫോൺ : 0485 2242310

ലൈസൻസുകൾ

വ്യവസായ വകുപ്പിൽ നിന്ന് ഉദ്യോഗ്‌ ആധാർ , ജി .എസ് .ടി , തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള അനുമതി എന്നിവ നേടിയിരിക്കണം.

( കേരളത്തിന്‍റെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍ററായ അഗ്രോപാര്‍ക്കിന്‍റെ ചെയര്‍മാനാണു ലേഖകന്‍ )

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com