സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാം
കൊച്ചി: കേന്ദ്രസർക്കാരിന്‍റെ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം സീരിസിന്‍റെ ഇഷ്യൂ ആണ് അടുത്താഴ്ച ആരംഭിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് സെറ്റ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) പുറത്തിറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം സീരീസ് ഇന്നു വരിക്കാര്‍ക്കായി തുറക്കും. 11 മുതല്‍ 15 വരെ അതായത് അടുത്ത തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വാങ്ങാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് കിഴിവ്
സോവറിന്‍ ഗോള്‍ഡ് ബോണ്ടിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കുകയും ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് 50 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതായത് ഓണ്‍ലൈന്‍ മുഖേന എസ്ജിബി വാങ്ങുന്നവര്‍ക്ക് സ്വർണം ഒരു ഗ്രാമിന് 5,873 രൂപ നല്‍കിയാല്‍ മതി.
ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎല്‍), നിയുക്ത പോസ്റ്റോഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എന്‍എസ്ഇ, ബിഎസ്ഇ എന്നിവ മുഖേന സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപകര്‍ക്ക് വാങ്ങാം.
സോവറിൻ ഗോൾഡ് ബോണ്ട് എന്നാൽ
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാര്‍ഗമാണ് എസ്ജിബികള്‍. ജ്വല്ലറികളിലോ, സ്വര്‍ണക്കടകളിലോ പോയി സ്വർണം ഭൗതികമായി സ്വന്തമാക്കാതെ അതില്‍ നിക്ഷേപിക്കാനുള്ള ഒരു മാര്‍ഗമാണ് എസ്ജിബികള്‍. അതായത്. ഭൗതിക സ്വര്‍ണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വര്‍ണം വാങ്ങാവുന്ന രീതിയാണിത്. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.
ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്. 2.50 ശതമാനമാണ് വാര്‍ഷിക പലിശ. മാത്രമല്ല നിക്ഷേപകന് സ്വര്‍ണത്തിന്‍റെ മാര്‍ക്കറ്റ് മൂല്യത്തിന്‍റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം. എട്ട് വര്‍ഷമാണ് സോവറിന്‍ ബോണ്ടുകളുടെ കാലാവധി. അഞ്ചാം വര്‍ഷം മുതല്‍ എക്സിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വര്‍ണ നിക്ഷേപമാണിത്.