ദുബാ‍യിൽ ബിഎൻഡബ്ല്യു ഓഫിസ് സന്ദർശിച്ച് ടൊവിനോ

ബിസിനസിനപ്പുറം നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ബിഎന്‍ഡബ്ല്യു ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
Tovino Thomas visits BNW office at Dubai
ദുബാ‍യിൽ ബിഎൻഡബ്ല്യു ഓഫിസ് സന്ദർശിച്ച് ടൊവിനോ
Updated on

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബിഎന്‍ഡബ്ല്യുവിന്‍റെ ഓഫീസ് സന്ദര്‍ശിച്ച് സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബിഎന്‍ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദര്‍ശനത്തില്‍ നവീകരണം, റിയല്‍എസ്‌റ്റേറ്റ് മേഖലയിലെ വളര്‍ച്ച തുടങ്ങിയവയെ കുറിച്ചു ചര്‍ച്ച ചെയ്തു. വിവിധ വ്യവസായങ്ങളുമായി സഹകരിക്കുന്നതിന്‍റെ സാധ്യതകളും ചര്‍ച്ചയില്‍ പ്രധാന വിഷയമായി.

ബിസിനസിനപ്പുറം നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ബിഎന്‍ഡബ്ല്യു ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സാംസ്‌കാരിക പരിപാടികളിലും ഇവര്‍ മുഖ്യ സ്‌പോണ്‍സറാണ്. കൊച്ചിയില്‍ ഓപ്പണ്‍ എയര്‍ ഫെസ്റ്റിവലും കമ്പനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗിയുടെയും പ്രമുഖ വാഹന നിര്‍മാതാക്കളായ ഓഡിയുടെയും പങ്കാളിത്തത്തിലൂടെയായിരുന്നു കൊച്ചിയില്‍ കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിച്ചത്.

'ആധുനിക കാലത്ത് ആഡംബരമെന്നത് സമൃദ്ധി മാത്രമല്ല, ജനങ്ങളെ പ്രചോദിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും സാധിക്കുന്ന അര്‍ഥപൂര്‍ണമായ അനുഭവങ്ങളും ഇടങ്ങളും സൃഷ്ടിക്കലാണ് '- സഹസ്ഥാപകനും എം.ഡിയുമായ വിവേക് ഒബ്‌റോയ് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനര്‍നിര്‍വചിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള ബിഎന്‍ഡബ്ല്യു. ആഗോള വിപണിയിലെ സാന്നിധ്യം വിപുലീകരിച്ച് ആഡംബര ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകളുമായി ചേര്‍ന്ന് വിപുലമായ പങ്കാളിത്തങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ശക്തി വർ‌ധിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ സിനിമാ- സാംസ്‌കാരിക പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമിലൂടെ, ഡവലപ്പര്‍ എന്നതിനുപരി നവീന അനുഭവങ്ങളുടെ ക്യുറേറ്ററായി മാറിയിരിക്കുകയാണ് കമ്പനി.

അക്വ ആര്‍ക്ക്: ആധുനിക ആഡംബരത്തിന്‍റെ പ്രതീകം

കമ്പനിയുടെ പ്രൈം ഫ്‌ളാഗ്ഷിപ് പ്രൊജക്ടാണ് അക്വാ ആര്‍ക്ക്. റാസ് അല്‍ ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപില്‍ നിര്‍മ്മിച്ച ഈ പ്രൊജക്ട് വെറ്റര്‍ഫ്രണ്ട് വില്ലകളും ആധുനിക ഫ്‌ളാറ്റുകളും ഉള്‍ക്കൊള്ളുന്ന ആഡംബര പ്രൊജക്ടാണ്. 'ആഡംബര നിര്‍മ്മിതികള്‍ക്ക് അപ്പുറം കാലാതീതമായ പാരമ്പര്യമാണ് ബിഎന്‍ഡബ്ല്യു നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കളുടെ ആഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ബിഎന്‍ഡബ്ല്യു ചെയര്‍മാന്‍ അങ്കൂര്‍ അഗര്‍വാള്‍ പറയുന്നു. പുതിയ തലമുറയ്ക്ക് അനുയോജ്യമായ അതുല്യമായ ലൈഫ്‌സ്‌റ്റൈല്‍ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, ഭാവിയിലെ ആഡംബര ജീവിതത്തിന്‍റെ ഗതിമാറ്റം നിര്‍വചിക്കുവാനും കഴിവുറ്റ പ്രമുഖ കമ്പനിയായി ബിഎന്‍ഡബ്ല്യു മാറും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com