''ഇന്ത്യയുടെ അരി യുഎസിൽ വേവില്ല'', പുതിയ താരിഫ് ഉമ്മാക്കിയുമായി ട്രംപ്

ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഭീമമായ താരിഫ് ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
''ഇന്ത്യയുടെ അരി യുഎസിൽ വേവില്ല'', പുതിയ താരിഫ് ഉമ്മാക്കിയുമായി ട്രംപ് | Trump against Indian rice in US market

ഇന്ത്യൻ ബസുമതി അരി | ഡോണൾഡ് ട്രംപ്

Updated on

വാഷിങ്ടൺ ഡിസി: ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഭീമമായ താരിഫ് ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ യുഎസ് വപണികളിൽ അരി കൊണ്ടു വന്ന് 'തള്ളുന്നത്' അവസാനിപ്പിക്കണമെന്നാണ് ട്രംപിന്‍റെ ആവശ്യം. ഒപ്പം, ക്യാനഡയിൽ നിന്നുള്ള വളം ഇറക്കുമതിയും കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

ഇന്ത്യ - യുഎസ് സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ പുരോഗതിയില്ലാതെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പരാമർശങ്ങൾ. യുഎസിലെ കർഷകർക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിക്കുന്ന അവസരത്തിലായിരുന്നു ഇത്.

കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി യുഎസിലെ ആഭ്യന്തര ഉത്പന്നങ്ങളുടെ വിപണിയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര പങ്കാളികളിൽ നിന്ന് താരിഫ് ഇനത്തിൽ ലഭിക്കുന്ന തുകയിൽ നിന്ന് 1200 കോടി ഡോളറാണ് കർഷകർക്ക് സഹായ പാക്കേജ് നൽകാൻ ഉപയോഗിക്കുന്നതെന്നും ട്രംപ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com