'വെറ്റെക്സ്' സമാപിച്ചു; മികവ് തെളിയിച്ച് മലയാളിയുടെ ആസാ ഗ്രൂപ്പ്

യുഎഇയുടെ അടിസ്ഥാന സൗകര്യ, ഊർജ വികസന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി മലയാളി സ്ഥാപനമായ ആസാ ഗ്രൂപ്പിന്‍റെ പങ്കാളിത്തം ശ്രദ്ധേയമായി
Malayali group shines in WETEX

ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ സാലിഹ് ചന്ദനപ്പറമ്പിലിന്‍റെ നേതൃത്വത്തിലാണ് നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ഊർജം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആസാ ഗ്രൂപ്പ് നേട്ടമുണ്ടാക്കിയത്.

Updated on: 

ദുബായ്: ജലം, ഊർജം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച 28-ാമത് 'വെറ്റെക്സ്' (വാട്ടർ, എനർജി, ടെക്നോളജി ആൻഡ് എൻവയോൺമെന്‍റ് എക്സിബിഷൻ) മേളയ്ക്ക് സമാപനം. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലാണ് പരിപാടി നടത്തിയത്.

പ്രമുഖ ആഗോള സ്ഥാപനങ്ങൾ പങ്കെടുത്ത പ്രദർശനത്തിൽ യുഎഇയുടെ അടിസ്ഥാന സൗകര്യ, ഊർജ വികസന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി മലയാളി സ്ഥാപനമായ ആസാ ഗ്രൂപ്പിന്‍റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.

ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ സാലിഹ് ചന്ദനപ്പറമ്പിലിന്‍റെ നേതൃത്വത്തിലാണ് നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ഊർജം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആസാ ഗ്രൂപ്പ് നേട്ടമുണ്ടാക്കിയത്.

മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ ഗ്രൂപ്പിന്‍റെ നിർമാണ പ്രവർത്തനങ്ങളെയോ പ്രധാന പദ്ധതികളുടെ നിർവഹണത്തെയോ ബാധിച്ചിട്ടില്ലെന്നും യുഎഇയുടെ ദീർഘകാല വികസന ലക്ഷ്യങ്ങൾക്ക് കരുത്തേകി പ്രവർത്തനങ്ങൾ തുടരുകയാണെന്നും സിഇഒ ഫാരിസ് അബൂബക്കർ പറഞ്ഞു.

യുഎഇയുടെ തന്ത്രപ്രധാനമായ പദ്ധതികളിൽ ഒന്നായ ഇത്തിഹാദ് റെയിലുമായി സഹകരിച്ച് ഫുജൈറ തുറമുഖവുമായി ബന്ധപ്പെട്ട റെയിൽവേ വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ ആസ ഗ്രൂപ്പിന് കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പാതകളുടെ വിപുലീകരണവും അധിക പാതകളുടെ നിർമാണവും കൃത്യമായ ആസൂത്രണത്തോടെയും സാങ്കേതിക വൈദഗ്ധ്യത്തോടെയും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയതിന് ഇത്തിഹാദ് റെയിലിന്‍റെയും ബന്ധപ്പെട്ട സർക്കാർ അധികൃതരുടെയും പ്രത്യേക അഭിനന്ദനവും കമ്പനിക്ക് ലഭിച്ചു.

രാജ്യത്തിന്‍റെ ഊർജ മേഖലയിൽ പങ്കാളിത്തം ശക്തമാക്കിക്കൊണ്ട് ടിഎക്യുഎയുടെ കീഴിൽ വലിയൊരു കേബിൾ സ്ഥാപിക്കൽ പദ്ധതിയും ആസാ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഖസാന ഡാറ്റാ സെന്‍ററിന്‍റെ വലിയ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 33 കെവി ശൃംഖലയിൽ 128 കിലോമീറ്റർ ദൈർഘ്യത്തിൽ കേബിളുകൾ വിന്യസിക്കുന്ന പദ്ധതിയാണിത്.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പദ്ധതികളിൽ സജീവമായ കമ്പനിക്ക് മിഡിൽ ഈസ്റ്റിലും കേരളത്തിലും ശക്തമായ ബിസിനസ് സാന്നിധ്യമുണ്ട്.

നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ഊർജം, സാങ്കേതികവിദ്യ, സ്റ്റീൽ ഫാബ്രിക്കേഷൻ, ഫെസിലിറ്റി മാനെജ്മെന്‍റ് തുടങ്ങിയ മേഖലകളിലായി 7,000-ത്തിലേറെ ജീവനക്കാരാണ് ഗ്രൂപ്പിന് കീഴിൽ സേവനമനുഷ്ഠിക്കുന്നത്. പവർ ഡിവിഷൻ ഡയറക്റ്റർ റൻജോദ് സിങ്, ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്റ്റർ അറഫാത്ത് എന്നിവരും പങ്കടുത്തു.

logo
Metro Vaartha
www.metrovaartha.com