ഹാഷ്‌ടാഗുകളിൽ തിളങ്ങുന്ന ഹൃദയഭൂമി

മധ്യ പ്രദേശ് ടൂറിസത്തിനു കരുത്ത് പകരാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ
ഹാഷ്‌ടാഗുകളിൽ തിളങ്ങുന്ന ഹൃദയഭൂമി | Madhya Pradesh from Heritage tp Hash Tags

മധ്യ പ്രദേശിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ പച്ച്മഡിയിലുള്ള ധൂപ്ഗഢിൽ നിന്നുള്ള കാട്ടുപോത്തിന്‍റെ ദൃശ്യം.

Metro Vaartha

Updated on

‌വി.കെ. സഞ്ജു

വിനോദ സഞ്ചാരികളെ സംബന്ധിച്ച്, ഒളിഞ്ഞിരിക്കുന്ന രത്നമായിരുന്നു മധ്യ പ്രദേശ്. അവിടെ നിന്ന് ആഗോള ടൂറിസ്റ്റ് ഐക്കൺ എന്ന നിലയിലേക്കുള്ള വളർച്ചയാണ് സംസ്ഥാനം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഈ പരിവർത്തനത്തിന് പ്രധാന പങ്കുവഹിക്കുന്നത് സാങ്കേതികവിദ്യയും ഡിജിറ്റൽ സ്റ്റോറിടെല്ലിങ്ങുമാണ്. മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായുള്ള സഹകരണത്തിലൂടെ മധ്യപ്രദേശ് ടൂറിസം പുതിയ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു.

യാത്രക്കാരുടെ ലോകം മൊബൈൽ ഫോണുകളിലാണിന്ന്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ മധ്യപ്രദേശ് ടൂറിസം ബോർഡ്, സംസ്ഥാനത്തിന്‍റെ അതുല്യമായ കാഴ്ചകളെ ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കു മുന്നിൽ തുറന്നിടാൻ ഡിജിറ്റൽ മാധ്യമങ്ങളെ തന്നെയാണ് ശക്തമായി ഉപയോഗപ്പെടുത്താൻ പോകുന്നത്. കാടുകൾ, ക്ഷേത്രങ്ങൾ, ചരിത്രസ്മാരകങ്ങൾ, സാഹസിക മേഖലകൾ തുടങ്ങി മധ്യപ്രദേശിന്‍റെ വൈവിധ്യമാർന്ന ആകർഷണങ്ങളെല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

കൻഹയിലെ വന്യജീവി സങ്കേതങ്ങൾ, ഉജ്ജയിനിലെ ആത്മീയ കേന്ദ്രങ്ങൾ, ഖജുരാഹോയിലെ വാസ്തുവിദ്യയുടെ വിസ്മയങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് പ്രദർശിപ്പിക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ഏറ്റവും മികച്ച വഴി. Yatra.com-ന്‍റെ പിന്തുണ: യാത്രാ ഡോട്ട് കോമിന്‍റെ ഹോട്ടൽ വിഭാഗം മേധാവി രാകേഷ് കുമാർ റാണ ഈ ഡിജിറ്റൽ സാന്നിധ്യത്തിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞു.

പ്രമുഖ ഡിജിറ്റൽ യാത്രാ പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തം വഴി, സഞ്ചാരികൾക്ക് പൈതൃകം, സംസ്കാരം, സാഹസികത എന്നിവയെല്ലാം ഉൾപ്പെടുന്ന യാത്രാ പരിപാടികൾ ഒരേ സ്ഥലത്തു നിന്നു കണ്ടെത്താനും ബുക്ക് ചെയ്യാനും കഴിയും.

സഞ്ചാരത്തെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തുന്നതിൽ ഡിജിറ്റൽ മീഡിയക്കുള്ള ശക്തി മധ്യപ്രദേശ് ടൂറിസം തിരിച്ചറിഞ്ഞതിന്‍റെ തെളിവാണ് പ്രമുഖ യാത്രാ, ഫുഡ്, ലൈഫ്‌സ്‌റ്റൈൽ പ്ലാറ്റ്‌ഫോമായ 'കേളി ടെയിൽസു'മായി (Curly Tales) ഒപ്പുവച്ച പങ്കാളിത്തം.

ഇൻഫ്ളുവൻസർമാരെയും കണ്ടന്‍റ് ക്രിയേറ്റർമാരെയും ഉപയോഗിച്ച് മധ്യപ്രദേശിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതുല്യമായ പ്രാദേശിക അനുഭവങ്ങളും ആഗോള സഞ്ചാരികളിലേക്ക് എത്തിക്കുകയാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം. ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ, മധ്യപ്രദേശ് ടൂറിസം അതിന്‍റെ പ്രതിച്ഛായയെ കൂടുതൽ ആധുനികമാക്കാനും സംസ്ഥാനത്തെ ഒരു പ്രീമിയം ടൂറിസം കേന്ദ്രമായി വളർത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com