നികുതി യുദ്ധം: ഇന്ത്യക്ക് ട്രംപിന്‍റെ വക 26% ഡിസ്കൗണ്ട്!

''പ്രധാനമന്ത്രി യുഎസിൽ വന്നുപോയതേയുള്ളൂ. അദ്ദേഹം എന്‍റെ സുഹൃത്താണ്. പക്ഷേ, നികുതിയുടെ കാര്യത്തിൽ ഞങ്ങളെ നല്ല രീതിയിലല്ല പരിഗണിക്കുന്നത്'', ട്രംപ്
Indian Prime Minister Narendra Modi with US President Donald Trump during the formers recent US visit

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനൊപ്പം, യുഎസ് സന്ദർശനവേളയിൽ.

Updated on

വാഷിങ്ടൺ: ഇന്ത്യ ഇറക്കുമതി ചെയ്യുന്നവയിൽ അധിക നികുതി ചുമത്തുന്ന യുഎസ് ഉത്പന്നങ്ങളുടെ പട്ടിക പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു. ഇതിനു പ്രതികാര നടപടി എന്ന നിലയിൽ ഇന്ത്യയിൽ നിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും അധിക നികുതി പ്രഖ്യാപിച്ചു. എന്നാൽ, ഇതര രാജ്യങ്ങൾക്കു മേൽ ചുമത്തുന്ന റെസിപ്രോക്കൽ താരിഫിനെ അപേക്ഷിച്ച് 26 ശതമാനം ഇളവ് ഇന്ത്യക്കു നൽകിയിട്ടുണ്ട്.

ഈ ദിവസം യുഎസ് വ്യവസായ മേഖല പുനർജനിച്ച ദിവസമായി ഓർമിക്കപ്പെടുമെന്ന് ട്രംപ് പറഞ്ഞു. അമെരിക്കയെ വീണ്ടും സമ്പന്നമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ്.

ഇതര രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോർസൈക്കിളുകൾക്ക് യുഎസ് 2.4 ശതമാനം മാത്രമാണ് നികുതി ചുമത്തുന്നത്. എന്‍റ്നാൽ, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന യുഎസ് മോട്ടോർ സൈക്കിളുകൾക്ക് 70 ശതമാനം നികുതി ചുമത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്യൻ യൂണിയനും ദക്ഷിണ കൊറിയയും ചൈനയും യുകെയുമെല്ലാം ഉയർന്ന നികുതിയും നിയന്ത്രണങ്ങളുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ്.

''ഇന്ത്യയുടെ കാര്യം കടുപ്പമാണ്. പ്രധാനമന്ത്രി യുഎസിൽ വന്നുപോയതേയുള്ളൂ. അദ്ദേഹം എന്‍റെ സുഹൃത്താണ്. പക്ഷേ, നികുതിയുടെ കാര്യത്തിൽ ഞങ്ങളെ നല്ല രീതിയിലല്ല പരിഗണിക്കുന്നത്'', ട്രംപ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com